Skip to main content
[vorkady.com]

V[209. XXXX]

V[209. XXXX]


V. 1999-ലെ 13-ആം ആക്ട്(24.03.1999 മുതല്‍ പ്രാബല്യത്തില്‍ വന്നു) പ്രകാരം ഭേദഗതി ചെയ്യപ്പെട്ട 209-ആം വകുപ്പ് 2017-ലെ 20-ആം ആക്ട് പ്രകാരം വിട്ടുകളഞ്ഞു.(01.07.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു.) അതിനു മുമ്പ് ഇങ്ങനെ:
“209.പരസ്യനികുതി.-ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൻമേലോ ചുവരിൻമേലോ പരസ്യപ്പലകയിൻമേലോ എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ ഏതെങ്കിലും പരസ്യം കുത്തന്നെ നിർത്തുകയോ, പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ വച്ചുകൊണ്ടിരിക്കുകയോ ചെയ്യുകയോ, അങ്ങനെയുള്ള പ്രദേശത്തെ ഏതെങ്കിലും സർക്കാർവക സ്ഥലത്തോ സ്വകാര്യസ്ഥലത്തോ, പൊതുജനങ്ങൾക്കു കാണത്തക്കവണ്ണം, ഏതെങ്കിലും പരസ്യം ഏതെങ്കിലും വിധത്തിൽ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും അങ്ങനെപ്രദർശിപ്പിക്കുന്ന ഏതൊരു പരസ്യത്തിനും, സർക്കാരിന്റെ അംഗീകാരത്തോടുകൂടി ഗ്രാമപഞ്ചായത്ത് പ്രമേയംമൂലം നിശ്ചയിക്കുന്ന നിരക്കുകളിലും, വിധത്തിലും കണക്കാക്കപ്പെടുന്ന നികുതി, അപ്രകാരം നിശ്ചയിക്കാവുന്ന ഒഴിവാക്കലുകൾക്കു വിധേയമായി, കൊടുക്കേണ്ടതാണ്.
എന്നാൽ, ആ നിരക്കുകൾ ഈ ആവശ്യാർത്ഥം സർക്കാർ നിർദ്ദേശിക്കുന്ന നിരക്കിൽ കുറയാൻ പാടില്ലാത്തതാണ്. 
എന്നിരുന്നാലും, ഒരു ഗ്രാമപഞ്ചായത്ത്, ഒന്നിൽകൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തദ്ദേശാതിർത്തിക്കുള്ളിൽകൂടി കടന്നുപോകുന്നു, 1988-ലെ മോട്ടോർ വാഹന ആക്റ്റി (1988-ലെ 59-ആം കേന്ദ്രആക്റ്റിൽ നിർവ്വചിച്ച പ്രകാരമുള്ള, ഒരു പബ്ലിക്സ് സർവ്വീസ് വാഹനത്തിൽ പ്രദർശിപ്പിച്ചതുമായ ഏതെങ്കിലും പരസ്യത്തിൻമേൽ ഈ വകുപ്പുപ്രകാരമുള്ള നികുതി, അങ്ങനെയുള്ള വാഹനം,-
(എ) അതിന്റെ പ്രവർത്തനം പ്രസ്തുത ഗ്രാമപഞ്ചായത്തിൽ നിന്നും തുടങ്ങുകയോ; അഥവാ
(ബി) അതിന്റെ പ്രവർത്തനം, പ്രസ്തുത ഗ്രാമപഞ്ചായത്തിലുള്ളതല്ലാത്ത ഒരു സ്ഥലത്തു നിന്നും തുടങ്ങുകയും മറ്റേതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ തദ്ദേശാതിർത്തിക്കുള്ളിൽകൂടി കടന്നുപോകുന്നതിന് മുൻപ് പ്രസ്തുത ഗ്രാമപഞ്ചായത്തിൽകൂടി കടന്നു പോകുകയും ചെയ്യുകയോ, ചെയ്യുന്ന പക്ഷം മാത്രം ചുമത്തേണ്ടതാകുന്നു.
എന്നുമാത്രമല്ല, ഈ വകുപ്പുപ്രകാരം യാതൊരു നികുതിയും -
(എ) ഒരു പൊതുയോഗത്തെയോ;
(ബി) ഏതെങ്കിലും നിയമനിർമ്മാണ സമിതിയിലേക്കോ, ഒരു മുനിസിപ്പാലിറ്റിയിലേക്കോ, ഒരു പഞ്ചായത്തിലേക്കോ ഉള്ള തിരഞ്ഞെടുപ്പിനേയോ;
(സി) അങ്ങനെയുള്ള തിരഞ്ഞെടുപ്പു സംബന്ധിച്ച് സ്ഥാനാർത്ഥിത്വത്തേയോ, പറ്റിയുള്ള ഏതെങ്കിലും പരസ്യത്തിൻമേലോ നോട്ടീസിൻമേലോ ചുമത്താൻ പാടുള്ളതല്ല:
എന്നുതന്നെയുമല്ല, ഒരു സ്കൈസൈൻ അല്ലാത്തതും-
(എ) പൊതു സ്ഥലമല്ലാത്ത ഏതെങ്കിലും കെട്ടിടത്തിന്റെ ജനാലയ്ക്കുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്നതോ; 
ബി) ഏതു ഭൂമിയിലോ കെട്ടിടത്തിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ ആ പരസ്യം പ്രദർശിപ്പിക്കുന്നുവോ, ആ ഭൂമിയുടെയോ ഉള്ളിൽ വച്ചു നടത്തുന്ന കച്ചവടത്തേയോ വ്യാപാരത്തേയോ ആ ഭൂമിയോ കെട്ടിടമോ അതിനുള്ളിലുള്ള ഏതെങ്കിലും സാധനങ്ങളോ ഏതെങ്കിലും വിധത്തിൽ വിൽക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയുന്നതിനേയോ അല്ലങ്കിൽ അതിൻമേലോ അതിലോ വച്ചു നടത്തേണ്ടുന്ന ഏതെങ്കിലും വിൽപ്പനയേയോ വിനോദപ്രകടനത്തേയോ യോഗത്തേയോ സംബന്ധിക്കുന്നതോ;
(സി) ഏതു ഭൂമിയിലോ കെട്ടിടത്തിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ പരസ്യം പ്രദർശിപ്പിക്കുന്നുവോ ആ ഭൂമിയുടേയോ കെട്ടിടത്തിന്റേയോ പേരിനേയോ, അല്ലെങ്കിൽ ആ ഭൂമിയുടെയാകട്ടെ കെട്ടിടത്തിന്റെയാകട്ടെ ഉടമസ്ഥന്റെയോ കൈവശക്കാരന്റെയോ പേരിനേയോ സംബന്ധിക്കുന്നതോ;
(ഡി) ഏതെങ്കിലും റെയിൽവേ ഭരണകൂടത്തിന്റെയോ എയർപോർട്ട് അതോറിറ്റിയുടെയോ ബിസിനസിനെ സംബന്ധിക്കുന്നതോ;
(ഇ) ഏതെങ്കിലും റെയിൽവേസ്റ്റേഷന്റെയോ വിമാനത്താവളത്തിന്റെയോ ഉള്ളിലോ, അല്ലെങ്കിൽ ഏതെങ്കിലും തെരുവിനെ അഭിമുഖീകരിക്കുന്നതും റെയിൽവേ ഭരണകൂടത്തിന്റെയോ എയർപോർട്ട് അതോറിറ്റിയുടെയോ വകയായുള്ളതുമായ ചുവരിന്റെയോ വസ്തുവിന്റെയോ ഉപരിതലത്തിന്റെ ഏതെ ങ്കിലും ഭാഗമൊഴികെ, അങ്ങനെയുള്ള ഏതെങ്കിലും ചുവരിൻമേലോ മറ്റു വസ്തുവിൻമേലോ പ്രദർശിപ്പിക്കുന്നതോ ആയ യാതൊരു പരസ്യത്തിൻമേലും അപ്രകാരമുള്ള നികുതി ചുമത്തുവാൻ പാടുള്ളതല്ല.  
വിശദീകരണം 1 - ഈ വകുപ്പിൽ ‘എടുപ്പ് എന്നതിൽ ഒരു പരസ്യം എന്ന നിലയ്ക്കക്കോ പരസ്യം വയ്ക്കാനുള്ള സാധനമായോ ഉപയോഗിക്കുന്നതും, ചക്രങ്ങളിൻമേൽ വയ്ക്കുന്നതുമായ ചലനക്ഷമമായ ഏതൊരു ബോർഡും ഉൾപ്പെടുന്നതാകുന്നു.
വിശദീകരണം 2 - ഈ വകുപ്പിൽ 'സ്കൈസൈൻ’ എന്നതിന് ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൽമേലോ ചുവരിൻമേലോ എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ, ഏതെങ്കിലും തൂണോ കഴയോ സ്തംഭമോ ചട്ടക്കുടോ താങ്ങായുള്ള മറ്റ് ഏതെങ്കിലുമോ പൂർണ്ണമായോ ഭാഗികമായോ താങ്ങി നിർത്തുന്നതോ അതോടുചേർത്തുവച്ചിട്ടുള്ളതോ ആയതും ആകാശത്തിൽ പ്രദർശി പ്പിക്കുന്നതും അതിന്റെ ഏതെങ്കിലും ഭാഗം പൊതുസ്ഥലത്തുള്ള ഏതെങ്കിലും സ്ഥാനത്തുനിന്ന് ആകാശത്തിനെതിരെ കാണപ്പെടുന്നതുമായ ഏതെങ്കിലും പരസ്യം എന്നർത്ഥമാകുന്നതും, അതിൽ അങ്ങനെയുള്ള ഏതെങ്കിലും തൂണിന്റെയോ കഴയുടെയോ സ്തംഭത്തിന്റെയോ ചട്ടക്കുടിന്റെയോ മറ്റു താങ്ങിന്റെയോ സമസ്തഭാഗവും ഉൾപ്പെടുന്നതുമാകുന്നു. 'സ്കൈസൈൻ’ എന്നതിൽ ഏതെങ്കിലും പരസ്യത്തിന്റെ ആവശ്യത്തിനായി ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൻമേലോ എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ അല്ലെങ്കിൽ ഏതെങ്കിലും പൊതുസ്ഥലത്തിൻമേലോ അതിന്റെ മുകളിലോ പൂർണ്ണമായോ ഭാഗികമായോ ഉപയോഗപ്പെടുത്തുന്ന ഏതെങ്കിലും ബലൂണോ പാരച്ചുട്ടോ അതുപോലുള്ള മറ്റുപകരണമോകൂടി ഉൾപ്പെടുന്നതും, എന്നാൽ,
(എ) ഏതെങ്കിലും പരസ്യത്തിന്റെ ആവശ്യത്തിനായി പൂർണ്ണമായോ ഭാഗികമായോ അനുയോജ്യമാക്കിയിട്ടുള്ളതോ പ്രയോജനപ്പെടുത്തുന്നതോ അല്ലാത്തപക്ഷം, ഏതെങ്കിലും കൊടിമരമോ തുണോ കാറ്റുകാട്ടിയോ, കാറ്റാടിയോ, അല്ലെങ്കിൽ
(ബി) ഏതെങ്കിലും കെട്ടിടത്തിന്റെ ചുവരിൻമേലോ പാരപ്പെറ്റിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ ഏതെങ്കിലും ചുവരിന്റെ കോർണ്ണീസിൻമേലോ, ബ്ലോക്കിംഗ് കോഴ്സസിൻമേലോ, മേൽക്കൂരയുടെ മോന്തായത്തിലോ ഭദ്രമായി ഉറപ്പിച്ചുവച്ചിരിക്കുന്ന ഏതെങ്കിലും, അടയാളമോ ബോർഡോ ചട്ടക്കുടോ മറ്റ് ഉപകരണമോ:
എന്നാൽ, അങ്ങനെയുള്ള ബോർഡോ ചട്ടക്കുടോ മറ്റ് ഉപകരണമോ പ്രത്യേകം പ്രത്യേകമായല്ലാതെ തുടർച്ചയായിട്ടുള്ളതായിരിക്കേണ്ടതും, ഏതു ചുവരിനോടോ പാരപ്പറ്റിനോടോ മോന്തായത്തോടോ അതിനെതിരേയോ അതിന്റെ മേലോ അത് ഉറപ്പിച്ചിരിക്കുകയോ താങ്ങി നിർത്തിയിരിക്കു കയോ ചെയ്യുന്നുവോ അങ്ങനെയുള്ള   ചുവരിന്റെയോ പാരപ്പെറ്റിന്റെയോ മോന്തായത്തിന്റെയോ യാതൊരു ഭാഗത്തുനിന്നും ഒരു മീറ്ററിലധികം ഉയരത്തിൽ അത് കടന്നു നിൽക്കാൻ പാടില്ലാത്തതുമാകുന്നു.
(സി) ഏതു ഭൂമിയിലോ കെട്ടിടത്തിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ പരസ്യം പ്രദർശിപ്പിച്ചിരിക്കുന്നുവോ ആ ഭൂമിയുടെയോ കെട്ടിടത്തിന്റെയോ പേരിനേയോ, ആ ഭൂമിയുടെയോ കെട്ടിടത്തിന്റെയോ ഉടമസ്ഥന്റെയോ കൈവശക്കാരന്റെയോ പേരിനേയോ സംബന്ധിച്ചുള്ള ഏതെങ്കിലും പരസ്യമോ;
(ഡി) റെയിൽവേ ഭരണകൂടത്തിന്റെ ബിസിനസിനെ മാത്രം സംബന്ധിച്ചതും പൂർണ്ണമായും ഏതെങ്കിലും റെയിൽവേ സ്റ്റേഷന്റെയോ യാർഡിന്റെയോ പ്ലാറ്റ്ഫോമിന്റെയോ അല്ലെങ്കിൽ റെയിൽവേ ഭരണകൂടത്തിന്റെ വകയായ സ്റ്റേഷൻ പ്രവേശ മാർഗ്ഗത്തിന്റെയോ മേലോ മുകളിലോ വച്ചിട്ടുള്ളതും, ഏതെങ്കിലും തെരുവിലോ പൊതുസ്ഥലത്തോ വീഴാത്ത തരത്തിൽ വച്ചിട്ടുള്ളതുമായ ഏതെങ്കിലും പരസ്യമോ;
(ഇ) ഭൂമിയോ, കെട്ടിടങ്ങളോ വിൽക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയ്യുന്നതു സംബന്ധിച്ച് ആ ഭൂമിയുടെയോ കെട്ടിടങ്ങളുടെയോ മേൽവച്ചിട്ടുള്ള ഏതെങ്കിലും നോട്ടീസോ, ഉൾപ്പെടാത്തതുമാകുന്നു.
വിശദീകരണം 3 -ഈ വകുപ്പിന്റെ ആവശ്യത്തിന് 'പൊതുസ്ഥലം’ എന്നാൽ പൊതുജന ങ്ങൾ വാസ്തവത്തിൽ ഉപയോഗിക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നതായാലും അല്ലെങ്കിലും, പൊതുജനങ്ങൾക്ക് ഉപയോഗിക്കാനും അനുഭവിക്കാനും സ്വാതന്ത്ര്യമുള്ള ഏതൊരു സ്ഥലവും എന്നർത്ഥമാകുന്നു.”