271ഐ. ഓംബുഡ്സ്മാന്റെ ജീവനക്കാർ
(1) ഓംബുഡ്സ്മാനെ ഈ ആക്റ്റിൻ കീഴിലെ അതിന്റെ അധികാരങ്ങൾ വിനിയോഗിക്കുന്നതിലും ചുമതലകൾ നിർവ്വഹിക്കുന്നതിലും സഹായിക്കുന്നതിനായി ഒരു സെക്രട്ടറിയും ഓംബുഡ്സ്മാന്റെ അനുവാദത്തോടുകൂടി സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള മറ്റു ഉദ്യോഗസ്ഥരും ജീവനക്കാരും ഉണ്ടായിരിക്കുന്നതാണ്.
(2) സെക്രട്ടറിയുടെയും ജീവനക്കാരുടെയും നിയമനവും സേവന വ്യവസ്ഥകളും സർക്കാർ നിശ്ചയിക്കുന്ന പ്രകാരമായിരിക്കുന്നതും കഴിയുന്നിടത്തോളം സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷനിലുള്ള നിയമനം അവലംബിക്കേണ്ടതുമാണ്.
(3) അന്വേഷണത്തിലിരിക്കുന്ന ഒരു ആരോപണത്തിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനായി ഓംബുഡ്സ്മാൻ ഏതൊരു സർക്കാർ വകുപ്പിലേയും ഏതൊരു ഉദ്യോഗസ്ഥന്റെയും സഹായം ആവശ്യപ്പെടാവുന്നതും പ്രസ്തുത ഉദ്യോഗസ്ഥൻ, അയാളുടെ ഔദ്യോഗികകൃത്യ നിർവ്വഹണത്തിന് പുറമേയും അതിന് തടസ്സം കൂടാതെയും അപ്രകാരമുള്ള സഹായം ചെയ്തു കൊടുക്കാൻ ബാധ്യസ്ഥനായിരിക്കുന്നതും ആണ്.
(4) ഓംബുഡ്സ്മാന് അതിന്റെ മുന്നിലുള്ള പ്രശ്നങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതിനായി ഏതെങ്കിലും പ്രത്യേക വിഷയത്തിൽ പരിചയവും വൈദഗ്ദ്യവും ഉള്ള ഏതൊരാളിന്റെയും സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments