Skip to main content
[vorkady.com]

93. തിരഞ്ഞെടുപ്പു ഹർജികളുടെ വിചാരണ

(1) 89-ആം വകുപ്പിലേയോ 90- വകുപ്പിലേയോ 115-30 വകുപ്പിലേയോ വ്യവസ്ഥകൾ അനുസരിച്ചുള്ളതല്ലാത്ത ഒരു തിരഞ്ഞെടുപ്പ് കോടതി ഹർജി തള്ളിക്കളയേണ്ടതാകുന്നു.

വിശദീകരണം - ഈ ഉപവകുപ്പിൻകീഴിൽ ഒരു തിരഞ്ഞെടുപ്പ് ഹർജി തള്ളിക്കളഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ്, 100-ആം വകുപ്പ് (എ ഖണ്ഡത്തിൻകീഴിലെ ഉത്തരവായി കരുതപ്പെടേണ്ടതാകുന്നു.

(2) ഒരേ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഒന്നിലധികം തിരഞ്ഞെടുപ്പു ഹർജികൾ കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളിടത്ത്, കോടതി, അതിന്റെ വിവേചനാധികാരം ഉപയോഗിച്ച് അവ വെവ്വേറെയായോ ഒന്നോ അതിലധികമോ ഗ്രൂപ്പുകളായോ വിചാരണ ചെയ്യാവുന്നതാണ്.

(3) നേരത്തെ എതിർകക്ഷി ആയിട്ടില്ലാത്ത ഏതെങ്കിലും സ്ഥാനാർത്ഥിക്ക് വിചാരണ ആരംഭിക്കുന്ന തീയതി മുതൽ പതിനാലു ദിവസത്തിനകം കോടതിയിൽ അയാൾ കൊടുക്കുന്ന അപേക്ഷയിൻമേലും കോടതിച്ചെലവിനുള്ള ജാമ്യം സംബന്ധിച്ച് കോടതി പുറപ്പെടുവിക്കാവുന്ന ഏതെങ്കിലും ഉത്തരവിനു വിധേയമായും, എതിർകക്ഷിയായി ചേർക്കപ്പെടാൻ
അവകാശമുണ്ടായിരിക്കുന്നതാണ്.

വിശദീകരണം - ഈ വകുപ്പിന്റെയും 100-300 വകുപ്പിന്റെയും ആവശ്യങ്ങൾക്കായി, ഒരു ഹർജിയുടെ വിചാരണ, എതിർകക്ഷികൾ കോടതി മുൻപാകെ ഹാജരാകുന്നതിനും ഹർജിയിൽ ഉന്നയിച്ചിട്ടുള്ള അവകാശവാദത്തിനോ അവകാശവാദങ്ങൾക്കോ മറുപടി പറയുന്നതിനും നിശ്ചയിച്ചിട്ടുള്ള തീയതിയിൽ ആരംഭിക്കുന്നതായി കരുതേണ്ടതാണ്.

(4) കോടതിക്ക്, കോടതിച്ചെലവ് സംബന്ധിച്ചതും മറ്റു വിധത്തിലുള്ളതുമായ യുക്തമെന്നു അത് കരുതുന്ന നിബന്ധനകളിൻമേൽ, ഹർജിയിൽ ആരോപിച്ചിട്ടുള്ള ഏതെങ്കിലും അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള വിവരങ്ങൾ ഹർജിയുടെ നീതിപൂർവ്വകവും ഫലപ്രദവുമായ ഒരു വിചാരണ ഉറപ്പുവരുത്തുന്നതിന് കോടതിയുടെ അഭിപ്രായത്തിൽ ആവശ്യമായ രീതിയിൽ ഭേദഗതി ചെയ്യുന്നതിനോ വിപുലീകരിക്കുന്നതിനോ അനുവദിക്കാവുന്നതും, എന്നാൽ ഹർജിയിൽ നേരത്തെ ആരോപിച്ചിട്ടില്ലാതിരുന്ന ഒരു അഴിമതി പ്രവൃത്തിയുടെ വിവരങ്ങൾ അവതരിപ്പിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ഹർജി ഭേദഗതി അനുവദിക്കാൻ പാടില്ലാത്തതും ആണ്.

(5) ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയും കഴിയുന്നിടത്തോളം വേഗത്തിൽ വിചാരണ ചെയ്യേണ്ടതും തിരഞ്ഞെടുപ്പ് ഹർജി വിചാരണക്കായി കോടതിയിൽ സമർപ്പിച്ച തീയതിമുതൽ ആറു മാസത്തിനുള്ളിൽ ഹർജിയിൻമേൽ തീർപ്പുകൽപ്പിക്കേണ്ടതും ആണ്.