Skip to main content

അദ്ധ്യായം VIII : പൊതുതിരഞ്ഞെടുപ്പുകളുടെ വിജ്ഞാപനവും തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനുള്ള ഭരണ സംവിധാനവും

38. പഞ്ചായത്തുകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം

(1) നിലവിലുള്ള പഞ്ചായത്തുകളുടെ കാലാവധി തീരുന്നതിനു മുൻപ് പുതിയ പഞ്ചായത്തുകളുടെ രൂപീകരണത്തിനായോ പുനർ രൂപീകരണത്തിനായോ ഒരു പൊതു തിരഞ്ഞെടുപ്പു നടത്തേണ്ടതാണ്. (2) സർക്കാർ മേൽപ്പറഞ്ഞ ആവശ്യത്തിനായി തിരഞ്...

39. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലകൾ ഏൽപ്പിച്ചു കൊടുക്കൽ

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ, ഈ ആക്റ്റിൻ കീഴിലോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിൻ കീഴിലോ ഉള്ള, ചുമതലകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആവശ്യത്തിലേക്കായി നൽകുന്ന സാമാന്യമോ പ്രത്യേക...

40. ജില്ലാ തിരഞ്ഞെടുപ്പ ഉദ്യോഗസ്ഥൻമാരുടെ സാമാന്യ കർത്തവ്യങ്ങൾ

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേലന്വേഷണത്തിനും നിർദ്ദേശത്തിനും നിയന്ത്രണത്തിനും വിധേയമായി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ജില്ലയിലെ പഞ്ചായത്തുകളിലേക്കുള്ള എല്ലാ തിരഞ്ഞെടുപ്പുകളുടേയും നടത്തിപ്പി...

E1[40എ. തെരഞ്ഞെടുപ്പു നിരീക്ഷകർ

(1) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഏതൊരു പഞ്ചായത്തിലെയും തെരഞ്ഞെടുപ്പ നിരീക്ഷിക്കുന്നതിനുവേണ്ടി ആവശ്യമായത്രയും എണ്ണം ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെ സർക്കാരുമായി കൂടിയാലോചിച്ച്, നിരീക്ഷകരായി നാമനിർദ്ദേശ...

41. വരണാധികാരികൾ

ഓരോ പഞ്ചായത്തിനും പഞ്ചായത്തിലെ ഒരു സ്ഥാനമോ അല്ലെങ്കിൽ സ്ഥാനങ്ങളോ നികത്തുന്നതിനുള്ള ഓരോ തിരഞ്ഞെടുപ്പിനും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി കൂടിയാലോചിച്ച്, സർക്കാരിലേയോ അല്ലെങ്കിൽ ഒരു തദ്ദ...

42. അസിസ്റ്റന്റ് വരണാധികാരികൾ

ഏതെങ്കിലും വരണാധികാരിയെ തന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിലേക്കായി ഒന്നോ അതിലധികമോ ആളുകളെ അസിസ്റ്റന്റ് വരണാധികാരികളായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് നിയമിക്കാവുന്നതാണ്. (2) ഏതൊരു അസി...

43. വരണാധികാരി എന്നതിൽ വരണാധികാരിയുടെ ചുമതലകൾ നിർവ്വഹിക്കുന്ന അസിസ്റ്റന്റ് വരണാധികാരികളും ഉൾപ്പെടുമെന്ന്

സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം, വരണാധികാരിയെക്കുറിച്ചുള്ള ഈ ആക്റ്റിലെ പരാമർശങ്ങളിൽ 42-ആം വകുപ്പ് (2)-ആം ഉപവകുപ്പുപ്രകാരം നിർവ്വഹിക്കുവാൻ തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ചുമതല നിർവ...

44. വരണാധികാരിയുടെ സാമാന്യ കർത്തവ്യം

ഏതെങ്കിലും തിരഞ്ഞെടുപ്പിൽ, ഈ ആക്റ്റും അതിൻകീഴിലുണ്ടാക്കപ്പെടുന്ന ചട്ടങ്ങളും അല്ലെങ്കിൽ ഉത്തരവുകളും വ്യവസ്ഥ ചെയ്യുന്ന രീതിയിൽ തിരഞ്ഞെടുപ്പ് ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ എല്ലാ കൃത്യങ്ങളും കാര്യങ...

45. പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തൽ

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂട്ടിയുള്ള അനുമതിയോടുകൂടി, തന്റെ അധികാരിതയിലുള്ള ഓരോ പഞ്ചായത്തിനും വേണ്ടത്ര പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തേണ്ടതും അപ്രകാരം ഏർപ...

46. പോളിംഗ് സ്റ്റേഷനുകൾക്ക് പ്രിസൈഡിംഗ് ആഫീസർമാരെ നിയമിക്കൽ

(1) ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഓരോ പോളിംഗ് സ്റ്റേഷനും ഒരു പ്രിസൈഡിംഗ് ആഫീസറേയും ആവശ്യമെന്ന് താൻ കരുതുന്നത്ര പോളിംഗ് ആഫീസറെയോ ആഫീസർമാരെയോ നിയമിക്കേണ്ടതും എന്നാൽ തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പ് സം...

47. പ്രിസൈഡിംഗ് ആഫീസറുടെ സാമാന്യ കർത്തവ്യം

ഒരു പോളിംഗ് സ്റ്റേഷനിൽ സമാധാനം പാലിക്കുന്നതും വോട്ടെടുപ്പ് നീതിപൂർവ്വകമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അവിടത്തെ പ്രിസൈഡിംഗ് ആഫീസറുടെ സാമാന്യ കർത്തവ്യമായിരിക്കുന്നതാണ്.

48. പോളിംഗ് ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങൾ

ഒരു പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ആഫീസറെ, അയാളുടെ കൃത്യ നിർവ്വഹണത്തിൽ സഹായിക്കുന്നത്, ആ സ്റ്റേഷനിലെ പോളിംഗ് ആഫീസർമാരുടെ കർത്തവ്യമായിരിക്കുന്നതാണ്.

E1[48.എ. വരണാധികാരി, പ്രിസൈഡിംഗ് ഓഫീസർ മുതലായവർ തിരഞ്ഞെടുപ്പു കമ്മീഷനിൽ ഡെപ്യൂട്ടേഷനിലായിരിക്കുന്നതായി കണക്കാക്കണമെന്ന്

ഒരു പൊതുതിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പുകളോ നടത്തുന്നതിനായി ഈ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച തൽസമയം നിയമിക്കുന്ന വരണാധികാരിയും അസിസ്റ്റന്റ് വരണാധികാരിയും പ്രിസൈഡിംഗ് ആഫീസറും പോളിംഗ്ആഫീസറും മറ്റേതെങ്കിലും...