Skip to main content
[vorkady.com]

165. ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം

(1) ഒരു പഞ്ചായത്തിന് ഒന്നോ അതിലധികമോ E1[തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന്] അവർക്ക് കൂട്ടായി ഉത്തരവാദിത്വമുള്ള ഏത് E1[ആവശ്യത്തിലേക്കുംവേണ്ടി പഞ്ചായത്ത് അങ്ങനെ തീരുമാനിക്കുകയോ സർക്കാർ അങ്ങനെ ആവശ്യപ്പെടുകയോ ചെയ്യുന്ന പക്ഷം] ഒരു ജോയിന്റ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.

(2) ഒരു ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം, അധികാരങ്ങൾ, നടപടിക്രമം, കമ്മിറ്റിയിൽ സംജാതമാകുന്ന അഭിപ്രായഭിന്നതകൾ ഒത്തുതീർപ്പാക്കുന്ന രീതി എന്നിവകൾ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന പ്രകാരമുള്ള വിധത്തിലായിരിക്കേണ്ടതാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.