Skip to main content
[vorkady.com]

185. കത്തിടപാട് നടത്തേണ്ട മാർഗ്ഗം

(1) പ്രസിഡന്റിന് പഞ്ചായത്തിലെ എല്ലാ റിക്കാർഡുകളും നോക്കുവാൻ പൂർണ്ണസ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്.

E1[(2) സെക്രട്ടറിയിൽ നിന്നും സർക്കാരിലേക്കും സർക്കാരിലെ ജില്ലാതല പദവിയിൽ കുറയാത്ത പദവിയിലുള്ള മറ്റ് അധികാര സ്ഥാനങ്ങളിലേക്കും മറിച്ചും ഉള്ള എല്ലാ ഔദ്യോഗിക കത്തിടപാടുകളും പ്രസിഡന്റ് മുഖേന നടത്തേണ്ടതാണ്.

എന്നാൽ, പ്രസിഡന്റ് ഇതിലേക്കായി പൊതുവായോ പ്രത്യേകമായോ ഉള്ള ഉത്തരവുമൂലം സെക്രട്ടറിയെ അധികാരപ്പെടുത്തിയതൊഴികെ സർക്കാരിലേക്കോ മറ്റ് അധികാര സ്ഥാനങ്ങളിലേക്കോ അയയ്ക്കുന്ന എല്ലാ കത്തുകൾക്കും പ്രസിഡന്റിന്റെ അംഗീകാരമോ അദ്ദേഹത്തിന്റെ കയ്യൊപ്പോ ഉണ്ടായിരിക്കേണ്ടതാണ്.

എന്നുമാത്രമല്ല, ഈ ആക്റ്റിലേയോ അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയോ ഏതെങ്കിലും വ്യവസ്ഥകൾക്കു വിരുദ്ധമായി പഞ്ചായത്ത് പാസ്സാക്കിയ പ്രമേയത്തെ സംബന്ധിച്ചും സർക്കാർ ആവശ്യപ്പെടുന്ന ഏതെങ്കിലും വിവരമോ സ്റ്റേറ്റുമെന്റോ റിക്കാർഡോ നൽകുന്നതിലേക്കും സെക്രട്ടറിക്ക സർക്കാരുമായി നേരിട്ട് കത്തിടപാടുകൾ നടത്താവുന്നതാണ്. 

 (3) പ്രസിഡന്റ് മുഖേന സെക്രട്ടറി, അതതു സംഗതിപോലെ, സർക്കാരിനേയോ മറ്റു അധികാരസ്ഥാനത്തേയോ അഭിസംബോധന ചെയ്തതുകൊണ്ടും മറിച്ചും നടത്തുന്ന എല്ലാ കത്തിടപാടുകളും, പ്രസിഡന്റ് കാലതാമസമെന്യേ എത്തിച്ചുകൊടുക്കേണ്ടതാണ്.]

 


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.