E1[205ഐ. ഡിമാൻഡ് രജിസ്റ്റർ സൂക്ഷിക്കൽ
സെക്രട്ടറി, 205ഇ വകുപ്പ് (2)-ആം ഉപവകുപ്പിൽ പ്രത്യേകം പറഞ്ഞിട്ടുള്ള ഓരോ സ്ഥാപനത്തിനും പ്രത്യേക പേജുകൾ അനുവദിച്ചുകൊണ്ട് വാർഡ് തിരിച്ചുള്ള ഒരു ഡിമാൻഡ് രജിസ്റ്റർ സൂക്ഷിക്കേണ്ടതും അങ്ങനെയുള്ള സംഗതിയിൽ ആഫീസ് മേധാവിയും സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസർ ആരെങ്കിലും ഉണ്ടെങ്കിൽ അയാളും നികുതി നൽകാൻ ബാദ്ധ്യസ്ഥരായ ആളുകളായിരിക്കുന്നതും അടവ് തുക അവരുടെ പേരിൽ വരവ് വയ്ക്കക്കേണ്ടതും ആകുന്നു. ഈ ആവശ്യത്തിലേക്ക് ഒരു ഡിമാന്റ് രജിസ്റ്റർ ഒന്നോ അതിലധികമോ വർഷത്തേക്ക് ഉപയോഗിക്കാവുന്നതാണ്.]
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments