Skip to main content
[vorkady.com]

111. തിരഞ്ഞെടുപ്പ് ഹർജികളുടെ ഉപശമനം

(1) ഒരു തിരഞ്ഞെടുപ്പഹർജി, ഒരു ഹർജിക്കാരനോ പല ഹർജിക്കാരിൽ അതിജീവിക്കുന്ന ആളോ മരിച്ചാൽ മാത്രമേ ഉപശമിക്കുകയുള്ളു.

(2) ഒരു തിരഞ്ഞെടുപ്പഹർജി (1)-ആം ഉപവകുപ്പിൻ കീഴിൽ ഉപശമിക്കുന്ന സംഗതിയിൽ ഉപശമനത്തെ സംബന്ധിച്ച നോട്ടീസ് കോടതിയുടെ ആഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിലും പ്രസിദ്ധീകരിക്കേണ്ടതാണ്.

(3)തനിക്കുതന്നെ ഹർജിക്കാരനാകാമായിരുന്ന ഏതൊരാൾക്കും ഹർജിക്കാരനായി പകരം ചേർക്കപ്പെടാൻ അങ്ങനെ പ്രസിദ്ധീകരിച്ച തീയതി മുതൽ പതിനാലുദിവസത്തിനുള്ളിൽ, അപേക്ഷിക്കാവുന്നതും, ജാമ്യം സംബന്ധിച്ചുള്ള വ്യവസ്ഥകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നിറവേറ്റുന്നതോടെ അപ്രകാരം പകരം ചേർക്കപ്പെടാനും കോടതിയുക്തമെന്ന് കരുതുന്ന നിബന്ധനകളിൻമേൽ നടപടികൾ തുടരാനും അവകാശമുണ്ടായിരിക്കുന്നതും ആണ്.