Skip to main content
[vorkady.com]

128. പോളിങ്ങ് സ്റ്റേഷനുകളിലോ അടുത്തോ വെച്ചുള്ള ക്രമരഹിതമായ പെരുമാറ്റത്തിനുള്ള ശിക്ഷ

(1) യാതൊരാളും ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിൽ, വോട്ടെടുപ്പ് നടത്തുന്ന തീയതിയിലോ തീയതികളിലോ വോട്ടെടുപ്പിനുവേണ്ടി പോളിങ്ങ് സ്റ്റേഷൻ സന്ദർശിക്കുന്ന ഏതെങ്കിലും ആൾക്ക് അസഹ്യത ഉണ്ടാക്കുന്ന വിധമോ അല്ലെങ്കിൽ പോളിങ്ങ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻമാരുടെയും മറ്റാളുകളുടെയും പ്രവൃത്തിയിൽ ഇടപെടുന്ന വിധമോ -

(എ) പോളിങ്ങ് സ്റ്റേഷന്റെ അകത്തോ, പ്രവേശന ദ്വാരത്തിലോ അതിന്റെ അയൽപക്കത്തുള്ള ഏതെങ്കിലും പൊതു സ്ഥലത്തോ സ്വകാര്യ സ്ഥലത്തോ മനുഷ്യ ശബ്ദദത്തിന്റെ വിപുലീകരണത്തിനോ പുനരുല്പാദനത്തിനോ ഉള്ള മെഗാഫോണോ ഉച്ചഭാഷിണിയോ പോലുള്ള ഏതെങ്കിലും ഉപയോഗിക്കുകയോ പ്രവർത്തിപ്പിക്കുകയോ, അല്ലെങ്കിൽ
ഉപകരണം

(ബി) പോളിങ്ങ് സ്റ്റേഷന്റെ അകത്തോ പ്രവേശന ദ്വാരത്തിലോ അതിന്റെ അയൽപക്കത്തുള്ള ഏതെങ്കിലും പൊതു സ്ഥലത്തോ സ്വകാര്യസ്ഥലത്തോ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയോ മറ്റുവിധത്തിൽ ക്രമരഹിതമായ രീതിയിൽ പ്രവർത്തിക്കുകയോ,

ചെയ്യാൻ പാടുള്ളതല്ല.

(2) (1)-ആം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുകയോ ലംഘനത്തിന് മനഃപൂർവ്വം സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂന്നു മാസത്തോളമാകാവുന്ന തടവു ശിക്ഷയോ അഞ്ഞൂറ് രൂപയോളമാകാവുന്ന പിഴശിക്ഷയോ രണ്ടുംകുടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.

(3) ഒരു പോലീസ് ഉദ്യോഗസ്ഥന് (1)-ആം ഉപവകുപ്പിലെ വ്യവസ്ഥകളുടെ ഏതെങ്കിലും ലംഘനം തടയുന്നതിന് ന്യായമായി, ആവശ്യമായ നടപടികൾ എടുക്കുകയും ബലം പ്രയോഗിക്കുകയും ചെയ്യാവുന്നതും, അങ്ങനെയുള്ള ലംഘനത്തിന് ഉപയോഗിച്ച ഏതെങ്കിലും ഉപകരണം പിടിച്ചെടുക്കാവുന്നതുമാണ്.