Skip to main content
[vorkady.com]

235ഒ. മനുഷ്യജീവനെ അപകടപ്പെടുത്തുന്ന നിർമ്മാണമോ പുനർ നിർമ്മാണമോ നിർത്തിവയ്ക്കക്കൽ

ഈ അദ്ധ്യായത്തിലെ മുൻപറഞ്ഞ ഏതെങ്കിലും വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും നിർമ്മാണമോ പുനർ നിർമ്മാണമോ മനുഷ്യജീവന ആപൽക്കരമാണെന്ന് തനിക്കഭിപ്രായമുള്ളപക്ഷം സെക്രട്ടറിക്ക് അപ്രകാരമുള്ള നിർമ്മാണമോ പുനർനിർമ്മാണമോ ഏതു സമയത്തും തടയാവുന്നതാണ്.