Skip to main content
[vorkady.com]

A2[266. ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ

(1) (എ) ഈ ആക്റ്റ് പ്രാബല്യത്തിൽ വരുമ്പോഴോ അതിനുശേഷമോ ഒരു ഗ്രാമ പഞ്ചായത്തിൽനിന്നും മുൻകൂട്ടി രജിസ്ട്രേഷൻ ലഭിക്കാതെ ഒരു ട്യൂട്ടോറിയൽ സ്ഥാപനവും പ്രസ്തുത ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുവാൻ പാടില്ലാത്തതും, അത്തരം രജിസ്ട്രേഷനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട രീതിയിലും നിർണ്ണയിക്കപ്പെട്ട ഫീസ് സഹിതവും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന് നൽകേണ്ടതുമാണ്. 

എന്നാൽ, ഈ ആക്റ്റ് നിലവിൽ വരുന്ന തീയതിയിൽ ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് നിലവിലുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനത്തെ സംബന്ധിച്ച്, അത് നടത്തുന്ന ആൾ സർക്കാർ ഈ ആവശ്യത്തിലേക്കായി നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ രജിസ്ട്രേഷനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിന് നല്കുന്നപക്ഷം ഈ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കാക്കേണ്ടതാണ്.]

E1[(2) അപ്രകാരമുള്ള രജിസ്ട്രേഷൻ ഓരോ വർഷവും പുതുക്കേണ്ടതും അങ്ങനെ പുതുക്കുന്നതിനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട രീതിയിലും ഫീസ് സഹിതവും ഗ്രാമ പഞ്ചായത്തിന് നൽകേണ്ടതുമാണ്.] 


A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തില്‍ വന്നു.
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.