Skip to main content
[vorkady.com]

13. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർ

(1) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, സർക്കാരുമായി ആലോചിച്ച്, സർക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ ഒരു ഉദ്യോഗസ്ഥനെ ഓരോ ജില്ലയ്ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്.

എന്നാൽ, ആ ഉദ്യോഗത്തിന്റെ ചുമതലകൾ അങ്ങനെയുള്ള ഒരൊറ്റ് ഉദ്യോഗസ്ഥനെക്കൊണ്ട് തൃപ്തികരമായി നിർവ്വഹിക്കാൻ കഴിയുകയില്ല എന്ന് ബോദ്ധ്യപ്പെടുന്നുവെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു ജില്ലയ്ക്ക് അങ്ങനെയുള്ള ഒന്നിലധികം ഉദ്യോഗസ്ഥൻമാരെ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യാവുന്നതാണ്.

(2) ഒരു ജില്ലയ്ക്ക് ഒന്നിൽ കൂടുതൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്തിട്ടുള്ളിടത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്തതുകൊണ്ടുള്ള ആ ഉത്തരവിൽ, അപ്രകാരമുള്ള ഓരോ ഉദ്യോഗസ്ഥനും ഏതു പ്രദേശം സംബന്ധിച്ചാണോ അധികാരം വിനിയോഗിക്കേണ്ടത് ആ പ്രദേശം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രത്യേകം പറയേണ്ടതാണ്.

(3) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ മേലന്വേഷണത്തിനും മാർഗ്ഗനിർദ്ദേശത്തിനും നിയ ന്ത്രണത്തിനും വിധേയമായി, ഓരോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലയിലെ തന്റെ അധി കാരപരിധിയിൽപ്പെടുന്ന പ്രദേശത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും വോട്ടർ പട്ടികകൾ തയ്യാ റാക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെ തെരഞ്ഞെടുപ്പു നടത്തുന്നത് സംബന്ധിച്ച എല്ലാ ജോലികളും ഏകോപിപ്പിക്കുകയും അവയ്ക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടതാണ്.

(4) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തന്നെ ഭരമേൽപ്പിച്ചേക്കാവുന്ന പ്രകാരമുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റു കർത്തവ്യങ്ങൾ കൂടി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നിർവ്വഹിക്കേണ്ടതാണ്.