Skip to main content
[vorkady.com]

10. പഞ്ചായത്തുകളെ നിയോജകമണ്ഡലങ്ങളായി വിഭജിക്കൽ

(1) E1[സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അദ്ധ്യക്ഷനായും ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത നാല് ഉദ്യോഗസ്ഥരെ അംഗങ്ങളായും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കേണ്ടതാണ്. പ്രസ്തുത ഡീലിമിറ്റേഷൻ കമ്മീഷൻ, 6-ആം വകുപ്പ് പ്രകാരം ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ അംഗസംഖ്യ നിശ്ചയിച്ചതിനും പട്ടികജാതികൾക്കും പട്ടികവർഗ്ഗക്കാർക്കും സ്ത്രീകൾക്കും സംവരണം ചെയ്യാനുള്ള സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിച്ചതിനും ശേഷം കഴിയുന്നത്ര വേഗത്തിൽ]

(എ) ഓരോ പഞ്ചായത്തിന്റെയും അതിന് എത്ര സ്ഥാനങ്ങളുണ്ടോ അത്രയും നിയോജകമണ്ഡലങ്ങളായി വിഭജിക്കേണ്ടതും അപ്രകാരമുള്ള നിയോജകമണ്ഡലങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കേണ്ടതുമാണ്.

എന്നാൽ ഓരോ നിയോജകമണ്ഡലത്തിലേയും ജനസംഖ്യ പ്രായോഗികമാകുന്നിടത്തോളം, ആ പഞ്ചായത്തുപ്രദേശത്തിലൊട്ടാകെ ഒന്നു തന്നെ ആയിരിക്കേണ്ടതാണ്:

കൂടാതെ, ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂപ്രദേശം നിയോജക മണ്ഡലമായി വിഭജിക്കുമ്പോൾ അങ്ങനെയുള്ള നിയോജക മണ്ഡലങ്ങളുടെ അതിരുകൾ യാതൊരു ഗ്രാമപഞ്ചായത്തിന്റെ നിയോജക മണ്ഡലത്തേയോ, ഒരു ജില്ലാ പഞ്ചായത്തിന്റെ ഭൂപ്രദേശം നിയോജക മണ്ഡലങ്ങളായി വിഭജിക്കുമ്പോൾ അങ്ങനെയുള്ള നിയോജക മണ്ഡലങ്ങളുടെ അതിരുകൾ യാതൊരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ നിയോജക മണ്ഡലത്തെയോ ഒന്നിലധികം ഭാഗങ്ങളായി വേർതിരിക്കാത്ത വിധത്തിൽ നിശ്ചയിക്കേണ്ടതാണ്.

J[(ബി) xxxx]

J[(1എ) ഡീലിമിറ്റേഷൻ കമ്മീഷന്റെ നടത്തിപ്പിനായുള്ള ഉദ്യോഗസ്ഥർ, ക്വാറം ഉൾപ്പെടെയുള്ള യോഗനടപടിക്രമങ്ങൾ ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം ആയിരിക്കേണ്ടതാണ്.

(1ബി) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, സംവരണം ചെയ്യാനുള്ള സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിച്ചതിന് ശേഷം, പട്ടിക ജാതികൾക്കോ പട്ടിക വർഗ്ഗങ്ങൾക്കോ സ്ത്രീകൾക്കോ സംവരണം ചെയ്യേണ്ടതായ നിയോജക മണ്ഡലമോ നിയോജക മണ്ഡലങ്ങളോ നീക്കി വയ്ക്കേണ്ടതാണ്.]

(2) J[ഡീലിമിറ്റേഷൻ കമ്മീഷൻ]

(എ) [(1)-ആം ഉപവകുപ്പ് (എ) ഖണ്ഡത്തിൽ പരാമർശിക്കപ്പെട്ട സംഗതികളെ സംബന്ധിച്ച J[ഡീലിമിറ്റേഷൻ കമ്മീഷന്റെ നിർദ്ദേശങ്ങൾ] ഏതു തീയതിയിലോ അതിനുശേഷമോ ആണ് J[ഡീലിമിറ്റേഷൻ കമ്മീഷൻ] പരിഗണനയ്ക്കക്കെടുക്കുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു നോട്ടീസ് സഹിതം, പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആ നോട്ടീസിൽ പ്രത്യേകം പറയുന്ന ഒരു തീയതിക്കു മുമ്പ് ക്ഷണിച്ചുകൊണ്ടുള്ളത്, ബന്ധപ്പെട്ട പഞ്ചായത്തിലെ നോട്ടീസ് ബോർഡിലും അങ്ങനെയുള്ള പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിലെ പ്രമുഖ സ്ഥലത്തും പതിച്ചുകൊണ്ട് പ്രസിദ്ധീകരിക്കേണ്ടതും

(ബി) (എ) ഖണ്ഡപ്രകാരമുള്ള പ്രസിദ്ധീകരണം നടത്തിയ വസ്തുത ഗസറ്റിലും ബന്ധപ്പെട്ട പഞ്ചായത്തു പ്രദേശത്ത് വ്യാപകമായി പ്രചാരമുള്ള രണ്ട് പ്രാദേശിക പ്രതങ്ങളിലും പ്രസിദ്ധീകരിക്കേണ്ടതും,

(സി) അപ്രകാരം വിനിർദ്ദേശിക്കപ്പെട്ട തീയതിക്കുമുമ്പ് E1, J(ലഭിക്കുന്ന എല്ലാ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണിക്കേണ്ടതും];

(ഡി) നിയോജക മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കേണ്ടതും J[ആകുന്നു];

J[(ഇ) xxxx

(എഫ് ) xxxx

(2എ) പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും സ്ത്രീകൾക്കും സംവരണം ചെയ്യപ്പെടേണ്ടതായ നിയോജക മണ്ഡലങ്ങൾ ആവർത്തന ക്രമമനുസരിച്ച് ഏത് നിയോജക മണ്ഡലത്തിലേക്കാണ് നൽകേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിലേക്കായി വിജ്ഞാപനം വഴി നിശ്ചയിക്കുന്ന സമയത്തും തീയതിയിലും, സ്ഥലത്തും വച്ചും കമ്മീഷൻ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടതാണ്.

2(ബി) 2(എ) ഉപവകുപ്പ് പ്രകാരം നടത്തിയ നറുക്കെടുപ്പിനുശേഷം പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ അല്ലെങ്കിൽ സ്ത്രീകൾക്കോ ആയി സംവരണം ചെയ്യപ്പെട്ട നിയോജകമണ്ഡലം തീരുമാനിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പുറപ്പെടുവിക്കേണ്ടതാണ്.]]

(3) E1[സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ][അല്ലെങ്കിൽ ഡീലിമിറ്റേഷൻ കമ്മീഷനോ]

T2[(3.എ) ഡീലിമിറ്റേഷൻ കമ്മീഷൻ നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം സംബന്ധിച്ച ഈ വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച ഏതൊരു ഉത്തരവും ഗസറ്റിൽ പ്രസിദ്ധീകരിക്കേണ്ടതും അതിന് നിയമ പ്രാബല്യമുണ്ടായിരിക്കുന്നതുമാണ്.]

ഈ വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച ഒരു ഉത്തരവ് യാതൊരു കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല.

(4) (2)-ആം ഉപവകുപ്പിൻ കീഴിൽ പ്രസിദ്ധീകരിച്ച നിർദ്ദേശങ്ങളുടെയും പുറപ്പെടുവിച്ച അന്തിമ ഉത്തരവുകളുടെയും മൂന്നു പകർപ്പുകൾ വീതം ഡീലിമിറ്റേഷൻ കമ്മീഷൻ നിയമസഭയിൽ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ബന്ധപ്പെട്ട പഞ്ചായത്തുതലത്തിലുള്ള കമ്മറ്റികൾക്ക് സൗജന്യമായി കൊടുക്കേണ്ടതും പ്രസ്തുത ഉത്തരവുകളുടെ കോപ്പി ആവശ്യപ്പെടുന്നവർക്കെല്ലാം F2[ഡീലിമിറ്റേഷൻ കമ്മീഷൻ] നിശ്ചയിക്കുന്ന "വിലയ്ക്ക് പൊതുജനങ്ങൾക്ക് വിൽപ്പനയ്ക്ക് ലഭ്യമാക്കേണ്ടതാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.03.1999മുതൽ പ്രാബല്യത്തിൽ വന്നു.

J. 2005-ലെ 3-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 10.01.2005മുതൽ പ്രാബല്യത്തിൽ വന്നു.

T2. 2014-ലെ 34-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.14.06.2010മുതൽ പ്രാബല്യത്തിൽ വന്നു.

F2. 2000-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.18.01.2000മുതൽ പ്രാബല്യത്തിൽ വന്നു.