Skip to main content
[vorkady.com]

A2[83എ. അംഗത്വം ഇല്ലാതാക്കൽ

(1) യാതൊരാളും പഞ്ചായത്തിന്റെ ഒന്നിലധികം തലത്തിൽ അംഗമായിരിക്കുവാൻ പാടില്ലാത്തതും, പഞ്ചായത്തിന്റെ ഒന്നിലധികം തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം താൻ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിന്റെ വിവരവും താൻ അംഗത്വം ഒഴിയുന്ന പഞ്ചായത്തിന്റെ വിവരവും സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷനെ രേഖാമൂലം അറിയിക്കേണ്ടതും അപ്രകാരം അറിയിക്കാത്തപക്ഷം അയാൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എല്ലാ തലത്തിലുള്ള പഞ്ചായത്തുകളിലെയും അയാളുടെ അംഗത്വം ഇല്ലാതാകുന്നതും ആകുന്നു.

(2) (1)-ആം ഉപവകുപ്പുപ്രകാരം ഒരാളുടെ രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയാലുടൻ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, അയാൾ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്നതായി അറിയിച്ചിട്ടുള്ള പഞ്ചായത്ത് ഒഴികെയുള്ള പഞ്ചായത്തുകളിലെ അയാളുടെ അംഗത്വം അങ്ങിനെയുള്ള അറിയിപ്പു പ്രകാരം ഒഴിഞ്ഞതായി പ്രഖ്യാപിക്കേണ്ടതാണ്.

(3) ഒരാൾ ഒരു തലത്തിലുള്ള പഞ്ചായത്തിലെ ഒരു അംഗമായിരിക്കുമ്പോൾ തന്നെ വോറൊരു തല പഞ്ചായത്തിലെകൂടി അംഗമായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം അയാൾ അപ്പോൾ അംഗമായിരിക്കുന്ന പഞ്ചായത്തിൽനിന്നും അയാളുടെ അംഗത്വം രാജിവയ്ക്കാത്തപക്ഷം, അങ്ങനെ അയാൾ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിലെ അയാളുടെ അംഗത്വം ഇല്ലാതാകുന്നതാണ്.

(4) ഈ വകുപ്പിൽ പറയുന്ന യാതൊന്നും തന്നെ 8-ആം വകുപ്പ് (1)-ആം ഉപവകുപ്പ് (ബി) ഖണ്ഡ പ്രകാരമോ 9-ആം വകുപ്പ് (1)-ആം ഉപവകുപ്പ് (ബി) ഖണ്ഡപ്രകാരമോ ഒരു ഗ്രാമപഞ്ചായത്ത് പ്രസി ഡന്റിന് ബ്ലോക്ക് പഞ്ചായത്തിൽ അംഗമായി തുടരുന്നതിനോ ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ജില്ലാ പഞ്ചായത്തിൽ അംഗമായി തുടരുന്നതിനോ തടസ്സമല്ല.

(5) ഈ വകുപ്പുപ്രകാരം അംഗത്വം ഒഴിഞ്ഞതോ അംഗത്വം ഇല്ലാതായതോ സംബന്ധിച്ച എന്തെങ്കിലും തർക്കം ഉദിക്കുന്നപക്ഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീർപ്പിനായി റഫർ ചെയ്യേണ്ടതും അതിൻമേലുള്ള കമ്മീഷന്റെ തീർപ്പ് അന്തിമമായിരിക്കുന്നതുമാണ്.


A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തിൽ വന്നു