Skip to main content

അദ്ധ്യായം XV : പഞ്ചായത്തുകളുടെ യോഗങ്ങളും അധികാരങ്ങളുംചുമതലകളും കർത്തവ്യങ്ങളും സ്വത്തുക്കളും

161. പഞ്ചായത്തുകളുടെ യോഗങ്ങൾ

(1) ഏതു തലത്തിൽപെട്ട ഒരു പഞ്ചായത്തിന്റെ യോഗവും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന അങ്ങനെയുള്ള ഇടവേളകളിൽ നടത്തേണ്ടതാണ്: എന്നാൽ രണ്ട് യോഗങ്ങൾ തമ്മിലുള്ള ഇടവേള ഒരു മാസത്തിൽ കൂടുതലാകാൻ പാടില്ലാത്തതാകുന്നു. ...

E2[162. സ്റ്റാന്റിംഗ് കമ്മിറ്റികൾ

(1) ഓരോ പഞ്ചായത്തിലും താഴെ പറയും പ്രകാരമുള്ള സ്റ്റാന്റിംഗ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്, അതായത്:- (എ) ഒരു ഗ്രാമപഞ്ചായത്തിൽ  (1) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി(2) വികസന സ്റ്റാന്റിംഗ് കമ്മിറ്റി(...

162എ. സ്റ്റാന്റിംഗ്കമ്മിറ്റികൾ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ

(1) പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റികൾ താഴെ പറയുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്, അതായത്:- (എ) ഗ്രാമപഞ്ചായത്തിന്റെ,- (i) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ധനകാര്യം, നികുതി, അക്കൗണ്ടുകൾ, ആഡിറ...

162ബി. സ്റ്റിയറിംഗ് കമ്മിറ്റി

(1) ഓരോ പഞ്ചായത്തിലും അതിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവർ അടങ്ങിയ ഒരു സ്റ്റിയറിംഗ് കമ്മിറ്റി ഉണ്ടായിരിക്കുന്നതും പ്രസിഡന്റ് പ്രസ്തുത കമ്മിറ്റിയുടെ ച...

163. പ്രവർത്തന കമ്മിറ്റികളുടെ രൂപീകരണം

(1) ഓരോ പഞ്ചായത്തും ഇതിലേക്കായി ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, കൃഷി, ശുചീകരണം, വാർത്താവിനിമയം, പൊതു ജനാരോഗ്യം, വിദ്യാഭ്യാസം] തുടങ്ങിയ വിവിധ വിഷയങ്ങൾക്ക്, പഞ്ചായത്ത് അംഗങ്ങളും, പൊതു ജന...

164. സബ് കമ്മിറ്റികളും വാർഡ് കമ്മിറ്റികളും

(1) ഓരോ പഞ്ചായത്തിനും സ്റ്റാൻഡിംഗ് കമ്മിറ്റിയേയോ പ്രവർത്തന കമ്മിറ്റികളേയോ ഏതെങ്കിലും പണിയോ പദ്ധതിയോ പ്രൊജക്ടോ പ്ലാനോ നടപ്പിലാക്കുന്നതിൽ സഹായിക്കുന്നതിലേക്കായി പഞ്ചായത്തിലെ അംഗങ്ങളും പൊതു ജനക്ഷേമത്ത...

165. ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം

(1) ഒരു പഞ്ചായത്തിന് ഒന്നോ അതിലധികമോ E1[തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന്] അവർക്ക് കൂട്ടായി ഉത്തരവാദിത്വമുള്ള ഏത് E1[ആവശ്യത്തിലേക്കുംവേണ്ടി പഞ്ചായത്ത് അങ്ങനെ തീരുമാനിക്കുകയോ സർക്കാർ അങ്ങനെ ആവ...

166. ഗ്രാമപഞ്ചായത്തിന്റെ അധികാരങ്ങളും കർത്തവ്യങ്ങളും ചുമതലകളും

(1) E1[xxxx] മൂന്നാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങൾ സംബന്ധിച്ച ഗ്രാമപഞ്ചായത്തു പ്രദേശത്തെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ഗ്രാമപഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്. E1[എന്നാൽ, മൂന്നാം...

167. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ചുമതലകളുടെയും സ്ഥാപനങ്ങളുടെയും പണികളുടെയും കൈമാറ്റം

(1) നിർണ്ണയിച്ചേക്കാവുന്ന അപ്രകാരമുള്ള ചട്ടങ്ങൾക്കു വിധേയമായി, സർക്കാരിനോ ജില്ലാ പഞ്ചായത്തിനോ അഥവാ ബ്ലോക്കു പഞ്ചായത്തിനോ ഏതെങ്കിലും സ്ഥാപനത്തിന്റെ നടത്തിപ്പോ പരിപാലനമോ, ഏതെങ്കിലും പണികളുടെ നിർവ്വഹണ...

168. പൊതുവായ ഡിസ്പെൻസറികളും ശിശുക്ഷേമ കേന്ദ്രങ്ങളും മറ്റും നടത്തൽ

ഈ ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി, ഒരു ഗ്രാമ പഞ്ചായത്തിനോ അല്ലെങ്കിൽ രണ്ടോ അതിലധികമോ ഗ്രാമ പഞ്ചായത്തുകൾ കൂടിചേർന്നോ പൊതുവായ ഡിസ്പൻസറികളും ശിശുക്ഷേമ കേന...

169. പൊതു റോഡുകൾ ഗ്രാമ പഞ്ചായത്തുകളിൽ നിക്ഷിപ്തമാക്കൽ

E1[(1) 1957-ലെ കേരള ഭൂസംരക്ഷണ ആക്റ്റി (1958-ലെ 8)ലോ തൽസമയം പ്രാബല്യത്തിലുള്ള മറ്റ് ഏതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും സർക്കാർ ദേശീയ പാതയോ സംസ്ഥാന പാതയോ മേജർ ജില്ലാ റോഡോ ആയി തരംതിരിച...

E1[170. പഞ്ചായത്തുകൾ റോഡുകൾ ശരിയായി സംരക്ഷിക്കണമെന്ന്

(1) പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള റോഡുകളുടെ സംരക്ഷണവും അതിൽ അതിക്രമിച്ചു കടക്കുന്നത് തടയുന്നതും പഞ്ചായത്തിന്റെ ചുമതലയാണ്. (2) ഗ്രാമപഞ്ചായത്ത് അതിന്റെ ഭൂപ്രദേശത്തുള്ള എല്ലാ പൊതു റോഡുകളും പ്രധാന ...

171. സമൂഹ സ്വത്തുക്കളോ വരുമാനമോ ഗ്രാമ പഞ്ചായത്തിൽ നിക്ഷിപ്തമാക്കൽ

നാട്ടാചാരപ്രകാരം ഗ്രാമവാസികളുടെ പൊതുവകയായിട്ടുള്ളതോ അവരുടെ പ്രയോജനത്തിലേക്കുള്ളതോ, ഗ്രാമത്തിലെ ഭൂമി കൂട്ടായി കൈവശം വച്ചിരിക്കുന്ന ആളുകൾക്കു പൊതുവായി പ്രയോജനപ്പെടുന്നതിലേക്കോ അല്ലെങ്കിൽ ഒരു പ്രത്യേക...

172.E1[xxxx] ബ്ലോക്ക് പഞ്ചായത്തുകളുടെ അധികാരങ്ങളും, കർത്തവ്യങ്ങളും ചുമതലകളും

(1) നാലാം പട്ടികയിൽ ഇനം തിരിച്ചുപറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ബ്ലോക്ക് പഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്. (2) ഈ ആക്റ്റിലെ ...

173. E1[xxxx] ജില്ലാ പഞ്ചായത്തുകളുടെ അധികാരങ്ങളും കർത്തവ്യങ്ങളും ചുമതലകളും

(1) അഞ്ചാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രദേശത്തിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ജില്ലാ പഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്. (2) ഈ ആക്റ്റിലെ മറ...

E1[173എ. പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റി

സർക്കാരിൽനിന്ന് പഞ്ചായത്തിന് കൈമാറ്റം ചെയ്യപ്പെട്ട ഓരോ പൊതുജനാരോഗ്യ സ്ഥാപനത്തിനും വേണ്ടി ചെയർമാനുൾപ്പെടെ പതിനഞ്ചു അംഗങ്ങളിൽ കൂടാതെയുള്ള ഒരു മാനേജിംഗ് കമ്മിറ്റി നിർണ്ണയിക്കപ്പെട്ട പ്രകാരം രൂപീകരിക്ക...

174. സർക്കാരിന്റെ അധികാരങ്ങളും ചുമതലകളും പഞ്ചായത്തുകളെ ഏല്പിച്ചു കൊടുക്കൽ

(1) സർക്കാരിന് ഗസറ്റു വിജ്ഞാപനം വഴി, ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്യാത്ത ഏതെങ്കിലും സംഗതി സംബന്ധിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കിയേക്കാവുന്ന പ്രകാരം, അതിൽ പറഞ്ഞിട്ടുള്ള നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധ...

175. പഞ്ചായത്തുകൾ വികസനപദ്ധതികൾ തയ്യാറാക്കൽ

E1[(1) ഓരോ തലത്തിലുള്ള പഞ്ചായത്തും ഓരോ വർഷവും നിർണ്ണയിക്കപ്പെട്ട ഫാറത്തിലും രീതിയിലും തൊട്ടടുത്ത വർഷത്തേക്ക് അതതു പഞ്ചായത്തു പ്രദേശത്തിനുവേണ്ടി, അതിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകളുടെകാര്യത്തിൽ, ഒരു ...

176. നിർവ്വഹണത്തിനായി പദ്ധതികൾ പഞ്ചായത്തുകളെ ഭരമേല്പിക്കൽ

(1) തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിന്, ഏർപ്പെടുത്തണമെന്ന് അവർക്ക് ഉചിതമെന്നു തോന്നിയേക്കാവുന്ന വ്യവസ്ഥകൾക്ക് വിധേയമായി, ഗസറ്റിൽ പ്രസിദ്ധീകരിക്ക...

E1[176എ. പഞ്ചായത്തുകളുടെ വൈദ്യുത സംരംഭങ്ങൾക്കുമേലുള്ള നിയന്ത്രണം

വൈദ്യുത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനും പ്രസരണം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടിയുള്ള ഏതെങ്കിലും സംരംഭങ്ങളുടെ മേൽ പഞ്ചായത്തിന്റെ ഭരണം 1910-ലെ വിദ്യുച്ഛക്തി ആക്റ്റി (19...

176ബി. പൊതു തെരുവുകളിൽ വിളക്കുവയ്ക്കുന്നതിനുള്ള ഏർപ്പാട്

(1) ഗ്രാമ പഞ്ചായത്ത് അതിന്റെ ഭൂപ്രദേശത്തുള്ള പൊതു തെരുവുകളിൽ വിളക്കു വയ്ക്ക്പിക്കേണ്ടതും അതിലേക്കു അതിനു ആവശ്യമെന്നു തോന്നുന്ന വിളക്കുകൾക്കും പണികൾക്കും ഏർപ്പാടു ചെയ്യേണ്ടതും ആകുന്നു.  (2) (1)-ആം ...

177. സംഭാവനകളും ട്രസ്സുകളും സ്വീകരിക്കുന്നതിനുള്ള അധികാരം

ഒരു പഞ്ചായത്തിന്, അതിന്റെ ഫണ്ട് ഏതെല്ലാം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാമോ അങ്ങനെയുള്ള ആവശ്യങ്ങളിൽ ഏതെങ്കിലും മുമ്പോട്ടു കൊണ്ടുപോകുന്നതുമായി മാത്രം ബന്ധപ്പെട്ട സംഭാവനകളും ട്രസ്സുകളും സ്വീകരിക്കാവുന്...

178. പഞ്ചായത്തുകൾക്കാവശ്യമായ സ്ഥാവരസ്വത്തുക്കൾ ആർജ്ജിക്കൽ

ഈ ആക്റ്റ് പ്രകാരമോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ പ്രകാരമോ അഥവാ മറ്റേതെങ്കിലും നിയമപ്രകാരമോ, പഞ്ചായത്തിനെ ഏല്പിച്ചിട്ടുള്ള ചുമതലകളുടെ നിർവ്വഹണത്തോടനുബന്ധിച്ചുള്ള ഒരു...