Skip to main content
[vorkady.com]

235ഐ. അംഗീകാരമോ അംഗീകാര നിഷേധമോ ഏതു കാലാവധിക്കുള്ളിൽ അറിയിക്കണമെന്ന്

സ്ഥാനത്തിന്റെ അംഗീകാരത്തിന് 235എഫ് വകുപ്പുപ്രകാരം ലഭിച്ച ഒരു അപേക്ഷയിൻമേൽ, അല്ലെങ്കിൽ ഏതെങ്കിലും ചട്ടങ്ങളിലോ ബൈലാകളിലോ ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരമോ കൂടുതൽ വിവരമോ കിട്ടിയതിനുശേഷം AD1[പതിനഞ്ച് ദിവസത്തിനകം], സെക്രട്ടറി രേഖാമൂലമായ ഉത്തരവു മുഖേന ഒന്നുകിൽ ആ സ്ഥാനം അംഗീകരിക്കുകയോ അല്ലെങ്കിൽ, അംഗീകരിക്കുവാൻ വിസമ്മതിക്കുകയോ ചെയ്യേണ്ടതും, വിവരം അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.


AD1. 2021-ലെ 11-ആം ആക്ട് പ്രകാരം പ്രകാരം “മുപ്പത് ദിവസത്തിനകം” എന്ന വാക്കുകള്‍ക്ക് പകരം ചേർക്കപ്പെട്ടു. 12.02.2021  മുതല്‍ പ്രാബല്യത്തില്‍ വന്നു.