Skip to main content
[vorkady.com]

271പി. കുറ്റവിചാരണ (പ്രോസിക്യൂഷൻ) ആരംഭിക്കൽ

(1) സൂക്ഷ്മ അന്വേഷണത്തിനോ അന്വേഷണ വിചാരണയ്ക്കക്കോ ശേഷം ആരോപണ വിധേയനായ ആളിനെതിരെ പ്രഥമ ദൃഷ്ട്യാ ഒരു ക്രിമിനൽ കുറ്റം ഉൾക്കൊള്ളുന്ന ഒരു കേസ്സുണ്ടെന്ന് ഓംബുഡ്സ്മാൻ കാണുന്നപക്ഷം, അതിന് പരാതിയും നിഗമനങ്ങളും പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുള്ള ശുപാർശയോടുകൂടി തക്കതായ അധികാരസ്ഥന് അയച്ചുകൊടുക്കാവുന്നതാണ്.

(2) അപ്രകാരം പ്രോസിക്യൂഷൻ ആരംഭിക്കാൻ ഉത്തരവാദപ്പെട്ട അധികാരസ്ഥൻ ആവശ്യമെങ്കിൽ വിശദമായ ഒരന്വേഷണം നടത്തേണ്ടതും കേസ് ചാർജ് ചെയ്യേണ്ടതുമാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.