99. സ്ഥാനം അവകാശപ്പെടുമ്പോഴുള്ള പ്രത്യാരോപണം
(1) ഒരു തിരഞ്ഞെടുപ്പ ഹർജിയിൽ, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയല്ലാത്ത ഏതെങ്കിലും സ്ഥാനാർത്ഥി മുറ്റപ്രകാരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുമ്പോൾ, അങ്ങനെയുള്ള സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയായിരിക്കുകയും അയാളുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തതുകൊണ്ട ഒരു ഹർജി ബോധിപ്പിച്ചിട്ടുണ്ടായിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ അയാളുടെ തിരഞ്ഞെടുപ്പ് അസാധുവാകുമായിരുന്നു എന്ന് തെളിയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്കോ മറ്റേതെങ്കിലും കക്ഷിക്കോ തെളിവ് നൽകാവുന്നതാണ്.
എന്നാൽ, മുൻപറഞ്ഞ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്കോ അങ്ങനെയുള്ള മറ്റേ കക്ഷിക്കോ താൻ അങ്ങനെയുള്ള തെളിവ് നൽകാനുള്ള തന്റെ ഉദ്ദേശത്തെക്കുറിച്ച വിചാരണ ആരംഭിക്കുന്ന തീയതി മുതൽ പതിന്നാലു ദിവസത്തിനുള്ളിൽ കോടതിക്ക് നോട്ടീസ് നൽകുകയും യഥാക്രമം 115-ഉം 116-ഉം വകുപ്പുകളിൽ പറഞ്ഞിട്ടുള്ള ജാമ്യവും കൂടുതൽ ജാമ്യവും നൽകുകയും ചെയ്തിട്ടില്ലാത്ത പക്ഷം അപ്രകാരം തെളിവ് നൽകാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
(2) (1)-ആം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ഓരോ നോട്ടീസിനോടൊപ്പവും ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ കാര്യത്തിൽ 91-ആം വകുപ്പിൽ ആവശ്യപ്പെടുന്ന പ്രസ്താവനയും വിവരങ്ങളും ഉണ്ടായിരിക്കേണ്ടതും അത് അതേപ്രകാരം ഒപ്പുവയ്ക്കുകയും സത്യബോധപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
No Comments