Skip to main content
[vorkady.com]

90. ഹർജിയിലെ കക്ഷികൾ

ഹർജിക്കാരൻ തന്റെ ഹർജിയിൽ -

(എ) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഒരു പ്രഖ്യാപനം  അവകാശപ്പെടുന്നതിനു പുറമേ താൻ തന്നെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നുള്ള ഒരു പ്രഖ്യാപനം കൂടി ഹർജിക്കാരൻ അവകാശപ്പെടുന്നിടത്ത്, ഹർജിക്കാരനല്ലാത്ത മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളേയും അങ്ങനെയുള്ള പ്രഖ്യാപനം കൂടി  അവകാശപ്പെടാത്തിടത്ത്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയേയും,

(ബി) ഹർജിയിൽ ഏതു സ്ഥാനാർത്ഥിക്കെതിരായിട്ടാണോ ഏതെങ്കിലും അഴിമതി പ്രവൃത്തി സംബന്ധിച്ചുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത് അങ്ങനെയുള്ള ഏതെങ്കിലും സ്ഥാനാർത്ഥിയേയും, എതിർകക്ഷിയായി ചേർക്കേണ്ടതാണ്.