Skip to main content
[vorkady.com]

125. വോട്ടു ചെയ്യലിന്റെ രഹസ്യസ്വഭാവം പരിപാലിക്കൽ

(1) ഒരു തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുകയോ എണ്ണുകയോ ചെയ്യുന്നതു സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും, ക്ലാർക്കും, ഏജൻറും, അല്ലെങ്കിൽ മറ്റ് ആളും, വോട്ടു ചെയ്യലിന്റെ രഹസ്യസ്വഭാവം പരിപാലിക്കുകയും പരിപാലിക്കാൻ സഹായിക്കുകയും ചെയ്യേണ്ടതും, അങ്ങനെയുള്ള രഹസ്യസ്വഭാവപരിപാലനം ലംഘിക്കാൻ ഇടയാക്കുന്ന യാതൊരു വിവരത്തെക്കുറിച്ചും (ഏതെങ്കിലും നിയമത്താലോ നിയമത്തിൻകീഴിലോ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്ദേശത്തിനല്ലാതെ)  ആർക്കും അറിവുകൊടുക്കാൻ പാടില്ലാത്തതുമാകുന്നു.

(2) (1)-ആം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും ആറ് മാസത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.