Skip to main content
[vorkady.com]

250. ഉത്തമവിശ്വാസത്തോടു ചെയ്യുന്ന പ്രവൃത്തികൾക്ക് സംരക്ഷണം

ഈ ആക്റ്റോ അതു പ്രകാരമുണ്ടായിട്ടുള്ള ചട്ടമോ, ബൈലായോ പ്രകാരം ഉത്തമവിശ്വാസത്തിൽ ചെയ്തതോ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ സംഗതിയിൽ ഒരു പഞ്ചായത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ, ജീവനക്കാരനോ, പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ, ഏതെങ്കിലും അംഗത്തിനോ സെക്രട്ടറിക്കോ എതിരായി യാതൊരു വ്യവഹാരമോ, ശിക്ഷാനടപടികളോ മറ്റു നിയമനടപടികളോ നിലനിൽക്കുന്നതല്ല.