119. കോടതിച്ചെലവ് സംബന്ധിച്ച ഉത്തരവുകൾ നടത്തുന്നത്
കോടതിച്ചെലവ് സംബന്ധിച്ച ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളിൻകീഴിലെ ഏതെങ്കിലും ഉത്തരവ് ആദ്യാധികാരിതയുള്ള ഏതു പ്രിൻസിപ്പൽ സിവിൽ കോടതിയുടെ അധികാരിതയുടെ തദ്ദേശാതിർത്തികൾക്കുള്ളിലാണോ അങ്ങനെയുള്ള ഉത്തരവുമൂലം ഏതെങ്കിലും തുക കൊടുക്കാൻ നിർദ്ദേശിക്കപ്പെടുന്ന ഏതെങ്കിലും ആൾക്ക് വാസസ്ഥലമോ, ബിസിനസ് സ്ഥലമോ ഉള്ളത് ആ കോടതി മുമ്പാകെ ഹാജരാക്കാവുന്നതും അങ്ങനെയുള്ള കോടതി ആ ഉത്തരവ് ആ കോടതിതന്നെ ഒരു വ്യവഹാരത്തിൽ പാസാക്കുന്ന പണം കൊടുക്കാനുള്ള ഒരു വിധി ആയിരുന്നാലെന്നപോലെ അതേ രീതിയിലും അതേ നടപടിക്രമം പ്രകാരവും നടത്തുകയോ നടത്തിക്കുകയോ ചെയ്യേണ്ടതും ആകുന്നു;
എന്നാൽ, അങ്ങനെയുള്ള ഏതെങ്കിലും കോടതിച്ചെലവോ അതിന്റെ ഏതെങ്കിലും ഭാഗമോ 115-ആം വകുപ്പ് (1)-ആം ഉപവകുപ്പിൻ കീഴിൽ കൊടുക്കുന്ന അപേക്ഷവഴി വസൂലാക്കാവുന്നിടത്ത് അങ്ങനെയുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷക്കാലാവധിക്കുള്ളിൽ, ഈ വകുപ്പിൻ കീഴിലെ യാതൊരപേക്ഷയും അത് ആ ഉപവകുപ്പിൽ പരാമർശിച്ച കെട്ടിവച്ച ജാമ്യത്തുക മതിയാകാത്തതു കാരണം ആ ഉപവകുപ്പിൻ കീഴിൽ അപേക്ഷ കൊടുത്തതിനുശേഷം വസൂലാകാതെ ബാക്കിയായിട്ടുള്ള ഏതെങ്കിലും കോടതിച്ചെലവ് വസൂലാക്കാനുള്ളതല്ലാത്തപക്ഷം, നിലനിൽക്കുന്നതല്ല.
No Comments