242. വില്ലേജ് ആഫീസർമാരിൽ നിന്നും വിവരം ആവശ്യപ്പെടുന്നതിനുള്ള അധികാരം
(1) ഒരു പഞ്ചായത്തിന്റെ സെക്രട്ടറിക്ക് പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, പഞ്ചായത്ത് പ്രദേശത്തുള്ള റവന്യൂ വില്ലേജിലെ ഏതൊരു വില്ലേജ് ആഫീസറോടും അങ്ങനെയുള്ള വില്ലേജിനെ സംബന്ധിച്ചോ അതിന്റെ A2[ഏതെങ്കിലും] ഭാഗത്തെ സംബന്ധിച്ചോ അതിലെ ഏതെങ്കിലും ആളിനേയോ വസ്തുവിനേയോ സംബന്ധിച്ചോ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ഏതെങ്കിലും വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും സംഗതി സംബന്ധിച്ച് A2[xxx] വിവരം നൽകാൻ ആവശ്യപ്പെടാവുന്നതും അങ്ങനെയുള്ള ഏതൊരുത്തരവും വില്ലേജ് ആഫീസർ അനുസരിക്കേണ്ടതുമാകുന്നു.
(2) ആ ഉത്തരവിൽ അത് ഏത് സമയത്തിനുള്ളിൽ അനുസരിക്കണമെന്ന് പറയേണ്ടതും ആ നിശ്ചിത സമയത്തിനുള്ളിൽ അതനുസരിക്കേണ്ടതും കഴിയാതെ വന്നാൽ സെക്രട്ടറി അങ്ങനെയുള്ള സമയം ഒന്നിൽ കൂടുതൽ പ്രാവശ്യം നീട്ടിക്കൊടുക്കാൻ പാടില്ലാത്തതുമാകുന്നു.
A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments