Skip to main content
[vorkady.com]

E1[230എ. കശാപ്പുശാലകൾ ശരിയായവിധം പരിപാലിക്കണമെന്ന്

ഏതൊരു പൊതു കശാപ്പുശാലയും ലൈസൻസുള്ള കശാപ്പുശാലയും ശരിയായ രീതിയിൽ പരിപാലിക്കേണ്ടതും പൊതു ജനങ്ങൾക്ക് ശല്യമുണ്ടാക്കാത്ത രീതിയിൽ അവിടെയുണ്ടാകുന്ന ഉച്ഛിഷ്ടമായ വസ്തുക്കൾ കൈയ്യൊഴിക്കേണ്ടതും കരാറിന്റെയോ ലൈസൻസിന്റെയോ ലംഘനത്തിന്റെ ഫലമായി കശാപ്പുശാല ആരോഗ്യ സംരക്ഷകമല്ലാതായിത്തീരുന്നപക്ഷം അതിന് കാരണക്കാരനായ ആളെ കുറ്റസ്ഥാപനത്തിൻമേൽ അയ്യായിരം രൂപവരെയുള്ള പിഴ ചുമത്തി ശിക്ഷിക്കാവുന്നതും അങ്ങനെ കുറ്റസ്ഥാപനം നടത്തിയ ശേഷം വീണ്ടും ആ കുറ്റം തുടർന്ന് ചെയ്യുന്നതായാൽ അയാളെ ആ കുറ്റം തുടർന്ന് ചെയ്യുന്ന ഓരോ ദിവസവും അഞ്ഞുറുരൂപ നിരക്കിൽ അധികപിഴയും ചുമത്തി ശിക്ഷിക്കാവുന്നതും തുടർച്ചയായി പത്ത് ദിവസം ഇങ്ങനെ പിഴചുമത്തേണ്ട സാഹചര്യം വന്നാൽ ലൈസൻസ് സ്വയമേവ റദ്ദാകുന്നതായി കണക്കാക്കി നടപടി എടുക്കാവുന്നതുമാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.