Skip to main content
[vorkady.com]

E1[219ക്യൂ. അവശിഷ്ടങ്ങളുടെയും ഖരമാലിന്യങ്ങളുടെയും മാനേജ്മെന്റ് സർവ്വീസിൽ ഏർപ്പെടുത്തപ്പെട്ട ഗ്രാമപഞ്ചായത്ത് ജീവനക്കാർ പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്തല്ലാതെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും

അവശിഷ്ടങ്ങളുടേയും ഖരമാലിന്യങ്ങളുടേയും മാനേജുമെന്റ് സർവ്വീസിൽ ഏർപ്പെടുത്തപ്പെട്ട ഏതെങ്കിലും ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ ഏതെങ്കിലും ഗാർഹിക മാലിന്യങ്ങളോ പൊടിയോ ചാരമോ വർജ്യവസ്തുക്കളോ ചവറോ വാണിജ്യവർജ്യവസ്തുക്കളോ ഏതെങ്കിലും തെരുവിലോ ആ ആവശ്യത്തിനായി നീക്കിവച്ചതല്ലാത്ത സ്ഥലത്തോ വലിച്ചെറിയുകയോ ഇടുകയോ അഥവാ ഏതെങ്കിലും തെരുവിൽ, ഖരമാലിന്യങ്ങളോ അസംസ്കൃതമോ മലിനീകൃതമോ ആയ വസ്തുക്കളോ നീക്കം ചെയ്യുന്ന വാഹനമോ വണ്ടിയോ നിർത്തിയിരിക്കുകയോ ഇട്ടേക്കുകയോ അല്ലെങ്കിൽ ന്യായമായി ആവശ്യമുള്ള സമയത്തിലധികം ഏതെങ്കിലും തെരുവിൽ അത് കിടക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.