Skip to main content
[vorkady.com]

E1[176എ. പഞ്ചായത്തുകളുടെ വൈദ്യുത സംരംഭങ്ങൾക്കുമേലുള്ള നിയന്ത്രണം

വൈദ്യുത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനും പ്രസരണം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടിയുള്ള ഏതെങ്കിലും സംരംഭങ്ങളുടെ മേൽ പഞ്ചായത്തിന്റെ ഭരണം 1910-ലെ വിദ്യുച്ഛക്തി ആക്റ്റി (1910-ലെ 9-ആം കേന്ദ്ര ആക്റ്റ്)നോ അഥവാ 1948-ലെ വിദ്യുച്ഛക്തി (വിതരണ) ആക്റ്റി (1948-ലെ 54-ആം കേന്ദ്ര ആക്റ്റ്)നോ കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് അതതു സമയങ്ങളിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കും പഞ്ചായത്തുകൾക്ക് അതിൻകീഴിൽ നൽകിയിട്ടുള്ള ലൈസൻസിന്റെ വ്യവസ്ഥകൾക്കുമോ വിരുദ്ധമല്ലാത്ത, നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുന്നതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.