Skip to main content
[vorkady.com]

57. മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തൽ

(1) 56- ആം വകുപ്പ് (1)-ആം ഉപവകുപ്പിൻ കീഴിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാവുന്ന കാലാവധി കഴിഞ്ഞാലുടൻ, വരണാധികാരി, മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് നിർണ്ണയിക്കപ്പെടുന്ന ഫാറത്തിലും രീതിയിലും തയ്യാറാക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

(2) പ്രസ്തുത ലിസ്റ്റിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ മലയാള അക്ഷരമാലാക്രമത്തി ലുള്ള പേരുകളും നാമനിർദ്ദേശപത്രികയിൽ നല്കിയ പ്രകാരമുള്ള അവരുടെ മേൽവിലാസങ്ങളും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റു വിവരങ്ങളും അടങ്ങിയിരിക്കേണ്ടതാണ്.