110. പിൻവലിക്കലിനെക്കുറിച്ച് കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യൽ
പിൻവലിക്കാനുള്ള ഒരു അപേക്ഷ കോടതി അനുവദിക്കുകയും പിൻവലിക്കുന്ന കക്ഷിയുടെ സ്ഥാനത്ത് 109-ആം വകുപ്പ് (3)-ആം ഉപവകുപ്പ് (സി) ഖണ്ഡത്തിൻകീഴിൽ യാതൊരാളേയും ഹർജിക്കാരനായി പകരം ചേർത്തിട്ടില്ലാതിരിക്കുകയും ചെയ്യുമ്പോൾ, കോടതി ആ വസ്തുത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
No Comments