Skip to main content
[vorkady.com]

147. സിവിൽ കോടതികളുടെ അധികാരിതയ്ക്ക് തടസ്സം

ഒരു സിവിൽ കോടതിക്കും-

(എ) ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് ഏതെങ്കിലും ആൾക്ക് അവകാശം ഉണ്ടോ ഇല്ലയോ എന്നുള്ള പ്രശ്നം പരിഗണിക്കുവാനോ അല്ലെങ്കിൽ ന്യായനിർണ്ണയം ചെയ്യുവാനോ, അല്ലെങ്കിൽ

(ബി) ഒരു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസറോ അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിലോ എടുത്ത എന്തെങ്കിലും നടപടിയുടേയോ അല്ലെങ്കിൽ ഈ ആപ്രകാരം അങ്ങനെയുള്ള പട്ടിക പുതുക്കുന്നതിന് നിയമിതനായ ഏതെങ്കിലും ആൾ നൽകിയ തീരുമാനത്തിന്റേയോ നിയമ സാധുതാ പ്രശ്നം കൈകാര്യം ചെയ്യുന്നതിനോ, അല്ലെങ്കിൽ

(സി) വരണാധികാരിയോ, അല്ലെങ്കിൽ ഈ ആക്റ്റ് പ്രകാരം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമിതനായ മറ്റേതെങ്കിലും ആൾ എടുത്ത നടപടിയുടെയോ അല്ലെങ്കിൽ നൽകിയ തീരുമാനത്തിന്റെയോ നിയമ സാധുതാപ്രശ്നം കൈകാര്യം ചെയ്യുന്നതിനോ, അധികാരിത ഉണ്ടായിരിക്കുന്നതല്ല.