Skip to main content
[vorkady.com]

227.പൊതുവായ ഇറക്കുസഥലങ്ങളും വണ്ടിത്താവളങ്ങളും മറ്റും

നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിന്,-

(എ) പൊതുവായ ഇറക്കുസഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ, (മൃഗങ്ങൾക്കും ഏത് തരത്തിലുള്ള വാഹനങ്ങൾക്കുമുള്ള സ്റ്റാന്റുകൾ ഉൾപ്പെടെ) എന്നിവ ഏർപ്പെടുത്തുകയും അവ ഉപയോഗിക്കുന്നതിന് ഫീസ് ചുമത്തുകയും;

(ബി) അപ്രകാരം ഏതെങ്കിലും സ്ഥലമോ, സ്റ്റാൻഡോ ഏർപ്പെടുത്തിയിരിക്കുമ്പോൾ, റീജിയണൽ ട്രാൻസ്പോർട്ട് അതോറിട്ടിയുടെ നിയന്ത്രണത്തിന് വിധേയമായി പഞ്ചായത്ത് നിർദ്ദേശിക്കാവുന്ന പ്രകാരം അതിൽ നിന്ന് നിശ്ചിത ദൂരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും പൊതു സ്ഥലമോ ഏതെങ്കിലും പൊതുവഴിയുടെ പാർശ്വങ്ങളോ ഏതൊരാളും ആ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നത് നിരോധിക്കുകയും;

ചെയ്യാവുന്നതാണ്.

എന്നാൽ മോട്ടോർ വാഹനങ്ങൾക്ക് ഏതെങ്കിലും സ്റ്റാൻഡോ, വിരാമ സ്ഥലമോ തുറക്കുന്നതിന് മുൻപ് റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കേണ്ടതാകുന്നു.