Skip to main content
[vorkady.com]

235വൈ. ചില കെട്ടിടങ്ങളോ ഷെഡ്ഡുകളോ ഒഴിവാക്കിയിട്ടുണ്ടെന്ന്

വാസഗൃഹമല്ലാതെയുള്ള ഒരു യന്ത്രപ്പുരയുടെയോ മീറ്റർ പുരയുടേയോ, ആവശ്യത്തിലിനായി മാത്രം നിർമ്മിച്ചതോ ഉപയോഗിക്കുന്നതോ നിർമ്മിക്കാനോ ഉപയോഗിക്കാനോ ഉദ്ദേശിക്കുന്നതോ ആയ ഏതെങ്കിലും കെട്ടിടവും, അതിന്റെ ഉടമസ്ഥന് വീട്ടാവശ്യത്തിനുപയോഗിക്കുന്നതിനുവേണ്ടി ഇന്ധനമോ വിറകോ സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള ഷെഡ്ഡോ, കാർഷിക പണി ആയുധങ്ങളോ ഉപകരണങ്ങളോ ചപ്പു ചവറുകളോ മറ്റ് സാധനങ്ങളോ സൂക്ഷിക്കുന്നതിനോ വിളകൾക്ക് കാവൽ നിൽക്കുന്നതിനോവേണ്ടിയുള്ളതോ നാലിൽ കൂടാതെ പട്ടികളെ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന പട്ടിക്കൂടോ നാലെണ്ണത്തിൽ കൂടാത്ത കന്നുകാലികളെയും അവയുടെ ഓരോ കന്നുകളെയും സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന കാലിത്തൊഴുത്ത്, ഇരുപത് എണ്ണത്തിൽ കൂടാത്ത കോഴി, താറാവ് എന്നീ പക്ഷികളെ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന പക്ഷിക്കൂട് എന്നിവയുടെ ആവശ്യത്തിനു മാത്രമായി ഉപയോഗിക്കുന്നതോ ആയ ഷെഡ്ഡുകളും മറ്റേതെങ്കിലും താൽക്കാലിക ഷെസ്സുകളും 220 (ബി), 235ഇ എന്നീ വകുപ്പുകൾ ഒഴികെയുള്ള വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നതാണ്;

എന്നാൽ പ്രസ്തുത കെട്ടിടമോ, ഷെഡ്ഡോ ഏതു വസ്തുവിലാണോ നിർമ്മിക്കുന്നത് ആ വസ്തുവിന്റെ ഏതൊരു അതിരിൽ നിന്നും ഏറ്റവും കുറഞ്ഞത് ഒരു മീറ്റർ അകലത്തിലായിരിക്കേണ്ടതാണ്.