Skip to main content
[vorkady.com]

E1[209ബി. ഉടമസ്ഥനെയോ കൈവശം വയ്ക്കുന്ന ആളേയോ ഉത്തരവാദിയായി കരുതണമെന്ന്

209-ആം വകുപ്പിലേയോ 209-എ വകുപ്പിലേയോ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടോ, അല്ലെങ്കിൽ, ഏതെങ്കിലും പരസ്യം ഏതെങ്കിലും കാലത്തേക്ക് കുത്തന്നെ നിർത്താനോ പ്രദർശിപ്പിക്കാനോ ഉറപ്പിച്ചുവയ്ക്കാനോ ഉള്ള ലിഖിതാനുവാദം അവസാനിപ്പിക്കുകയോ അസാധുവായി തീരുകയോ ചെയ്തതിനുശേഷമോ ഏതെങ്കിലും പരസ്യം ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൻമേലോ ചുവരിൻമേലോ പരസ്യപലകയിൻമേലോ എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ വയ്ക്കുകയോ ചെയ്തിട്ടുള്ള പക്ഷം, അങ്ങനെയുള്ള ഭൂമിയുടെയോ കെട്ടിടത്തിന്റെയോ ചുവരിന്റെയോ പരസ്യപ്പലകയുടെയോ എടുപ്പിന്റെയോ ഉടമസ്ഥനോ അല്ലെങ്കിൽ അതു കൈവശം വയ്ക്കുന്ന ആളോ, അങ്ങനെയുള്ള ലംഘനം തന്റെ ജോലിയിലോ നിയന്ത്രണത്തിലോ അല്ലാത്ത ഒരാളാണ് നടത്തിയിട്ടുള്ളതെന്നോ അല്ലെങ്കിൽ തന്റെ ഒത്താശ കൂടാതെയാണ് നടത്തിയിട്ടുള്ളതെന്നോ തെളിയിക്കാത്തപക്ഷം, അയാളെ അങ്ങനെ ലംഘിച്ചുകൊണ്ട് അങ്ങനെയുള്ള പരസ്യം കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ വയ്ക്കുകയോ ചെയ്ത ആളായി കരുതേണ്ടതാകുന്നു.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.