Skip to main content
[vorkady.com]

235. കെട്ടിടങ്ങൾക്ക് നമ്പരിടൽ

(1) ഈ ആക്റ്റ് ബാധകമാവുന്ന ഏതൊരു പ്രദേശത്തും ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിക്ക് ഏതെങ്കിലും കെട്ടിടത്തിന്റെ പാർശ്വഭാഗത്തോ, പുറംവാതിലിലോ, അഥവാ പരിസരത്തിന്റെ പ്രവേശന ഭാഗത്തുള്ള ഏതെങ്കിലും സ്ഥലത്തോ നിർദ്ദിഷ്ട അളവിലും മാതൃകയിലും ഒരു നമ്പർ പതിപ്പിക്കാവുന്നതാണ്.

(2) യാതൊരാളും, നിയമാനുസൃതമായ അധികാരമില്ലാതെ, അത്തരം, ഏതെങ്കിലും പ്രദേശത്തുമുള്ള ഏതെങ്കിലും കെട്ടിടത്തിൽ ഇട്ടിട്ടുള്ള അത്തരം ഏതെങ്കിലും നമ്പർ നശിപ്പിക്കുകയോ എടുത്തുകളയുകയോ മാച്ചുകളയുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

(3) (1)-ആം ഉപവകുപ്പുപ്രകാരം നമ്പർ പതിച്ചിട്ടുള്ളപ്പോൾ കെട്ടിടത്തിന്റെ ഉടമസ്ഥൻ ആ നമ്പർ സൂക്ഷിക്കുന്നതിനും, അതു നീക്കപ്പെടുകയോ മാഞ്ഞുപോകയോ ചെയ്യുന്ന പക്ഷം അതു വീണ്ടും ഇടുന്നതിനും ബാദ്ധ്യസ്ഥനായിരിക്കുന്നതും, അപ്രകാരം ചെയ്യുന്നതിന് അയാൾ വീഴ്ച വരുത്തി യാൽ, സെക്രട്ടറിക്ക് നോട്ടീസുമൂലം അയാളോട് അത് വീണ്ടുമിടുന്നതിന് ആവശ്യപ്പെടാവുന്നതുമാകുന്നു.