Skip to main content
[vorkady.com]

113. അപ്പീലുകൾ

(1) 100-ആം വകുപ്പിൻകീഴിലോ 101-ആം വകുപ്പിൻ കീഴിലോ ഒരു കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും, അത് നിയമപ്രശ്നത്തിൻ മേലായാലും വസ്തുതാ പ്രശ്നത്തിൻമേലായാലും,-

(എ) മുനിസിഫ് കോടതിയുടെ ഉത്തരവിൻമേൽ ജില്ലാ കോടതിയിലും;

(ബി) ജില്ലാകോടതിയുടെ ഉത്തരവിൻമേൽ ഹൈക്കോടതിയിലും, അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

(2) സർക്കാർ ഹൈക്കോടതിയോട് കൂടി ആലോചിച്ച് കോടതികൾ ഏതെല്ലാമെന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ്.

(3) ഈ വകുപ്പിൻകീഴിലുള്ള ഓരോ അപ്പീലും, 100-ആം വകുപ്പിൻ കീഴിലോ 101- ആം വകുപ്പിൻ കീഴിലോ ഉള്ള കോടതി ഉത്തരവിന്റെ തീയതി മുതൽ മുപ്പതു ദിവസത്തിനകം ബോധിപ്പിക്കേണ്ടതാണ്.

എന്നാൽ അപ്പീൽ വാദിക്ക് അപ്രകാരമുള്ള കാലയളവിനുള്ളിൽ അപ്പീൽ സമർപ്പിക്കാതിരിക്കാൻ മതിയായ കാരണമുണ്ടായിരുന്നുവെന്ന് അപ്പീൽ കോടതിക്ക് ബോദ്ധ്യപ്പെടുന്നുവെങ്കിൽ, അതിന് മുൻപറഞ്ഞ മുപ്പതു ദിവസ കാലാവധി കഴിഞ്ഞിരുന്നാലും ഒരു അപ്പീൽ പരിഗണനയ്ക്ക് എടുക്കാവുന്നതാണ്.