Skip to main content
[vorkady.com]

168. പൊതുവായ ഡിസ്പെൻസറികളും ശിശുക്ഷേമ കേന്ദ്രങ്ങളും മറ്റും നടത്തൽ

ഈ ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി, ഒരു ഗ്രാമ പഞ്ചായത്തിനോ അല്ലെങ്കിൽ രണ്ടോ അതിലധികമോ ഗ്രാമ പഞ്ചായത്തുകൾ കൂടിചേർന്നോ പൊതുവായ ഡിസ്പൻസറികളും ശിശുക്ഷേമ കേന്ദ്രങ്ങളും, സർക്കാർ നിർണ്ണയിച്ചേക്കാവുന്ന മറ്റു വിധത്തിലുള്ള സ്ഥാപനങ്ങളും സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യാവുന്നതാണ്.