Skip to main content
[vorkady.com]

263. വിവരം നൽകാതിരിക്കയോ വ്യാജമായ വിവരം നൽകുകയോ ചെയ്താലുള്ള ശിക്ഷ

ഈ ആക്റ്റോ അതനുസരിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നോട്ടീസോ മറ്റു നടപടിയോമുലം ഏതെങ്കിലും വിവരം നൽകുന്നതിനു ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ന്യായമായ ഒഴികഴിവു കൂടാതെ ആ ആൾ ആ വിവരം നൽകാൻ വീഴ്ച വരുത്തുകയോ, അഥവാ അറിഞ്ഞുകൊണ്ട് വ്യാജമായ വിവരം നൽകുകയോ ചെയ്യുന്നതായാൽ, അയാൾക്ക് അഞ്ഞുറ് രൂപയിൽ കവിയാത്ത പിഴശിക്ഷ നൽകേണ്ടതാണ്.