103. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയല്ലാത്ത ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി ഏതെല്ലാം കാരണങ്ങളിൻമേൽ പ്രഖ്യാപിക്കാമെന്ന്
ഒരു ഹർജി കൊടുത്തിട്ടുള്ള ഏതെങ്കിലും ആൾ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്നതിനു പുറമെ താനോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നുള്ള പ്രഖ്യാപനം കൂടി അവകാശപ്പെട്ടിരിക്കുകയും, കോടതിക്ക്-
(എ) ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിക്കോ സാധുവായ വോട്ടുകളുടെ ഭൂരിപക്ഷം വാസ്തവത്തിൽ കിട്ടി എന്നോ,
(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് അഴിമതി പ്രവൃത്തികൾ വഴി ലഭിച്ച വോട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിക്കോ സാധുവായ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമായിരുന്നു എന്നോ,അഭിപ്രായമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ, കോടതി, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിച്ചശേഷം, അതതു സംഗതിപോലെ, ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിക്കേണ്ടതുമാണ്.
No Comments