Skip to main content
[vorkady.com]

160. പഞ്ചായത്തുകളിലെ അംഗങ്ങൾക്കുള്ള A2,B1[ഓണറേറിയവും] ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മറ്റ് ആനുകൂല്യങ്ങളും

(1) നിർണ്ണയിക്കപ്പെടാവുന്ന നിരക്കിലുള്ള A2,B1[ഓണറേറിയം] പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും നൽകേണ്ടതാണ്.

(2) ഒരു ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിന് തന്റെ ഉദ്യോഗകാലാവധി മുഴുവനും അതിനു ശേഷം തൊട്ടടുത്തു വരുന്ന പതിനഞ്ചു ദിവസക്കാലത്തേക്കും ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ഒരു വീട് വാടക നൽകാതെ ലഭിക്കുവാനോ അല്ലെങ്കിൽ അതിനുപകരമായി നിർണ്ണയിക്കപ്പെട്ടേക്കാ വുന്ന വീട്ടുവാടക അലവൻസിനോ അർഹതയുണ്ടായിരിക്കുന്നതാണ്.

(3) ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിന് തന്റെ ഉദ്യോഗകാലാവധി മുഴുവനും അതിനുശേഷം തൊട്ടടുത്ത പതിനഞ്ചു ദിവസക്കാലത്തേക്കും ഉപയോഗിക്കുന്നതിനായി അനുയോജ്യമായ വാഹനം ജില്ലാ പഞ്ചായത്ത്
നൽകേണ്ടതാണ്.

(4) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പൊതു കാര്യത്തിനായി യാത്ര ചെയ്യുമ്പോൾ, A2[നിർണയിക്കപ്പെട്ട] നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.

(5) ഒരു ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ഒഴികെ ഒരു പഞ്ചായത്തിലെ ഓരോ അംഗത്തിനും പഞ്ചായത്തിന്റേയോ അതിന്റെ ഏതെങ്കിലും കമ്മിറ്റികളുടേയോ യോഗങ്ങളിൽ ഹാജരാകുന്നതിന് നിർണയിക്കപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.


A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തിൽ വന്നു. 

B1. 1996-ലെ 7-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 01.10.1995 മുതൽ പ്രാബല്യത്തിൽ വന്നു.