Skip to main content
[vorkady.com]

69. മൽസരമുള്ളവയും മൽസരമില്ലാത്തവയുമായ തിരഞ്ഞെടുപ്പുകളിലെ നടപടി ക്രമം

(1) ഒരു നിയോജകമണ്ഡലത്തിലേക്ക് മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം ഒന്നിലധികമാണെങ്കിൽ ഒരു വോട്ടെടുപ്പ് നടത്തേണ്ടതാകുന്നു.

(2) ഒരു നിയോജകമണ്ഡലത്തിന് ഒരു സ്ഥാനാർത്ഥി മാത്രമാണെങ്കിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതാണ്.

(3) ഒരു സ്ഥാനാർത്ഥിയും ഇല്ലെങ്കിൽ ഒഴിവുനികത്തുന്നതിലേക്കായി എല്ലാ പ്രകാരത്തിലും ഒരു പുതിയ തിരഞ്ഞെടുപ്പിന് എന്നതുപോലെ തിരഞ്ഞെടുപ്പു നടപടികൾ പുതുതായി ആരംഭിക്കേണ്ടതാണ്.