Skip to main content
[vorkady.com]

86.M1[സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്] കണക്ക് സമർപ്പിക്കൽ

ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ മുപ്പതു ദിവസത്തിനുള്ളിൽ തന്റെ തിരഞ്ഞെടുപ്പ് ചെലവുകളുടെ ഒരു കണക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം M1[സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്] സമർപ്പിക്കേണ്ടതും അത് താനോ തന്റെ തിരഞ്ഞെടുപ്പ് ഏജന്റോ 85-30 വകുപ്പിൻ കീഴിൽ വച്ചുപോരുന്ന കണക്കിന്റെ ശരിപ്പകർപ്പ് ആയിരിക്കേണ്ടതും M1[പ്രസ്തുത മുപ്പതു ദിവസകാലാവധി അവസാനിച്ചാലുടൻ, കഴിയുന്നതും വേഗം,പ്രസ്തുത ഉദ്യോഗസ്ഥൻ തനിക്ക് ലഭിച്ച തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാതിരുന്ന സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് സഹിതം കമ്മീഷൻ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന് എത്തിച്ചു കൊടുക്കേണ്ടതുമാണ്.]


M1. 2005-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.03.1999 മുതൽ പ്രാബല്യത്തിൽ വന്നു.