Skip to main content
[vorkady.com]

Q[145.എ. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന്

(1) സ്വകാര്യമേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായസ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് അർഹതയുള്ളതുമായ ഓരോ ആൾക്കും പൊതുതെരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കേണ്ടതാണ്.

(2) (1)-ആം ഉപവകുപ്പനുസരിച്ച് അനുവദിച്ച അവധിമൂലം, അപ്രകാരമുള്ള ഏതെങ്കിലും ആളിന്റെ വേതനം കുറവു ചെയ്യുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യുവാൻ പാടില്ലാത്തതും, അങ്ങനെയുള്ള ദിവസത്തേക്ക് സാധാരണയായി വേതനം നൽകുകയില്ല എന്ന അടിസ്ഥാനത്തിലാണ് അങ്ങനെയുള്ള ആളിനെ ജോലിക്ക് നിയോഗിക്കുന്നത് എങ്കിൽ തന്നെയും, ആ ദിവസം അയാൾക്ക് അവധി നൽകിയില്ലായിരുന്നുവെങ്കിൽ അയാൾക്ക് ലഭിക്കുമായിരുന്ന വേതനം അങ്ങനെയുള്ള ദിവസം അയാൾക്ക് നൽകേണ്ടതുമാണ്.

(3) ഈ വകുപ്പ് ഏതെങ്കിലും സമ്മതിദായകന്റെ അഭാവം, അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപൽക്കരമോ സാരവത്തായ നഷ്ടം ഇടവരുത്തുന്നതോ ആകുന്നിടത്ത്, ബാധകമാക്കാവുന്നതല്ല.]

 


Q. 2009-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 07.10.2009 മുതൽ പ്രാബല്യത്തിൽ വന്നു.