Skip to main content
[vorkady.com]

265. നിർവ്വചനങ്ങൾ

ഈ അദ്ധ്യായത്തിൽ,-

(എ) 'അംഗീകൃത സ്ക്കൂൾ' എന്നാൽ, 1958-ലെ കേരള വിദ്യാഭ്യാസ ആക്റ്റി (1959-ലെ 6) നും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കും, കീഴിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള സർക്കാർ സഹായമില്ലാത്ത ഒരു സ്വകാര്യ സ്ക്കൂൾ എന്നർത്ഥമാകുന്നു.

(ബി) 'ടൂട്ടോറിയൽ സ്ഥാപനം’ എന്നാൽ, സർക്കാരോ സംസ്ഥാനത്തെ സർവ്വകലാശാലകളോ മറ്റു സംസ്ഥാന സർക്കാരോ സർവകലാശാലകളോ കേന്ദ്രസർക്കാരോ തത്സമയം നിലവിലുള്ള ഏതെങ്കിലും നിയമമോ അംഗീകരിച്ചിട്ടുള്ളതോ നടത്തുന്നതോ ആയ ഏതെങ്കിലും ഒരു വിദ്യാഭ്യാസ ശാഖയിലെ ഒരു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനോ ഹാജരാകുന്നതിനോ ഒരാളെ സഹായിക്കുന്നതിനായി ഏതെങ്കിലും ആൾക്ക് ഏതെങ്കിലും വിഷയത്തിൽ വിദ്യാഭ്യാസമോ ബോധനമോ പരിശീലനമോ നൽകുന്നതിനു വേണ്ടി ഒരാളോ ഒന്നിൽ കൂടുതൽ പേർ ചേർന്നോ സ്ഥാപിച്ചിട്ടുള്ളതോ നടത്തുന്നതോ ആയ പത്തിൽ കുറയാത്ത വിദ്യാർത്ഥികളുള്ള അംഗീകാരമില്ലാത്ത ഒരു സ്ഥാപനം (അത് ഏതു പേരിനാൽ അറിയപ്പെട്ടാലും) എന്നർത്ഥമാകുന്നതും അതിൽ ഒരു അംഗീകൃത സ്ക്കൂളോ സംസ്ഥാനത്തെ ഏതെങ്കിലും സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്യപ്പെട്ട ഒരു കോളേജോ ഉൾപ്പെടാത്തതുമാകുന്നു.