Skip to main content
[vorkady.com]

70. വോട്ടെടുപ്പിന് സമയം നിശ്ചയിക്കൽ

AC2[(1)] വോട്ടെടുപ്പ് നടത്തുന്നത് ഏതൊക്കെ മണിക്കുറുകളിൽ ആയിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷൻ നിശ്ചയിക്കേണ്ടതും, അപ്രകാരം നിശ്ചയിച്ച മണിക്കുറുകൾ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാകുന്നു:

എന്നാൽ, ഒരു നിയോജകമണ്ഡലത്തിലെ ഒരു തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്, ഏതെങ്കിലും ഒരൊറ്റ ദിവസം നീക്കിവച്ചിട്ടുള്ള ആകെ സമയം AC2a[രാവിലെ 7 മണിക്കും വൈകുന്നേരം 6 മണിക്കും] ഇടയ്ക്കുള്ള എട്ടുമണിക്കുറിൽ കുറയാൻ പാടുള്ളതല്ല.

AC3[(2) (1)-ആം ഉപവകുപ്പിൽ നിശ്ചയിച്ച പ്രകാരമുള്ള സമയത്തിൽ, അവസാനത്തെ ഒരു മണിക്കൂർ 74എ വകുപ്പിൽ വ്യക്തമാക്കിയിരിക്കുന്ന വിഭാഗങ്ങളിലുള്ള ആളുകൾക്ക് വോട്ട് ചെയ്യുന്നതിനായി വിനിയോഗിക്കേണ്ടതാണ്.]


AC2. 2021-ലെ 11-ആം ആക്ട് പ്രകാരം “(1)”ആം ഉപവകുപ്പായി അക്കമിട്ടു. 30.09.2020 മുതൽ പ്രാബല്യത്തിൽ വന്നു.

AC2a. 2021-ലെ 11-ആം ആക്ട് പ്രകാരം “രാവിലെ 7 മണിക്കും വൈകുന്നേരം 5 മണിക്കും" എന്ന വാക്കുകൾക്ക് പകരം ചേർക്കപ്പെട്ടു. 30.09.2020 മുതൽ പ്രാബല്യത്തിൽ വന്നു.

AC3. 2021-ലെ 11-ആം ആക്ട് പ്രകാരം കൂട്ടി ചേർക്കപ്പെട്ടു. 19.11.2020 മുതൽ പ്രാബല്യത്തിൽ വന്നു.