Skip to main content
[vorkady.com]

21. 'സാധാരണ താമസക്കാരൻ' എന്നതിന്റെ അർത്ഥം

(1) ഒരാൾക്ക് ഒരു നിയോജക മണ്ഡലത്തിൽ ഒരു വാസസ്ഥലത്തിന്റെ ഉടമാവകാശമോ കൈവശാവകാശമോ ഉണ്ടെന്നുള്ള കാരണത്തിൻമേൽ മാത്രം അയാൾ ആ നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനായി കരുതപ്പെടുന്നതല്ല.

(2) തന്റെ സാധാരണ താമസ സ്ഥലത്തുനിന്ന് താൽക്കാലികമായി സ്വയം അസന്നിഹിതനാകുന്ന ഒരാൾ ആ കാരണത്താൽ അവിടത്തെ സാധാരണ താമസക്കാരൻ അല്ലാതായിത്തീരുന്നതല്ല.

(3) പാർലമെന്റിലെയോ സംസ്ഥാന നിയമസഭയിലെയോ ഒരു അംഗമോ, ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ താൻ അങ്ങനെയുള്ള അംഗമായിട്ടോ പ്രസിഡന്റായിട്ടോ വൈസ് പ്രസിഡന്റായിട്ടോ, അതതു സംഗതിപോലെ, തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഏത് നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടർ പട്ടികയിലാണോ ഒരു സമ്മതിദായകനായി രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്, ആ നിയോജകമണ്ഡലത്തിൽ, അങ്ങനെയുള്ള അംഗമെന്നോ പ്രസിഡന്റെന്നോ വൈസ് പ്രസിഡന്റെന്നോ ഉള്ള നിലയ്ക്കുള്ള തന്റെ ചുമതലകളുമായി ബന്ധപ്പെട്ട കാരണത്താൽ തന്റെ ഔദ്യോഗിക കാലത്ത് അസന്നിഹിതനായിരുന്നു എന്നതുകൊണ്ടുമാത്രം അവിടത്തെ സാധാരണ താമസക്കാരനല്ലാതായിത്തീരുന്നതല്ല.

(4) മാനസികരോഗമോ മാനസികവൈകല്യമോ ഉള്ള ആളുകളെ സ്വീകരിക്കുന്നതിനോ ചികിൽസിക്കുന്നതിനോ ആയി മുഴുവനായോ മുഖ്യമായോ പരിപാലിച്ചുപോരുന്ന ഏതെങ്കിലും സ്ഥാപനത്തിലെ രോഗിയായിട്ടുള്ളതോ അല്ലെങ്കിൽ ഏതെങ്കിലും സ്ഥലത്ത് തടവിലോ മറ്റ നിയമപരമായ കസ്റ്റഡിയിലോ, വച്ചിട്ടുള്ളതോ ആയ ഒരാളെ ആ കാരണത്താൽ മാത്രം ആ സ്ഥലത്തെ സാധാരണ താമസക്കാരനായി കണക്കാക്കാൻ പാടുള്ളതല്ല.

(5) ഏതെങ്കിലും സംഗതിയിൽ, ഒരാൾ ഏതെങ്കിലും പ്രസക്ത സമയത്ത് ഒരു സ്ഥലത്ത് സാധാരണ താമസക്കാരനാണോ എന്ന ഒരു പ്രശ്നം ഉദിക്കുന്നപക്ഷം, സംഗതിയുടെ എല്ലാ വസ്തുതകളും ഇതിലേക്കായി ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും പരിഗണിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആ പ്രശ്നത്തിൽ തീർപ്പുകൽപ്പിക്കേണ്ടതാണ്.