Skip to main content
[vorkady.com]

56. സ്ഥാനാർത്ഥിത്വം പിൻവലിക്കൽ

(1) ഏതെങ്കിലും സ്ഥാനാർത്ഥിക്ക് തന്റെ സ്ഥാനാർത്ഥിത്വം രേഖാമൂലമുള്ള നോട്ടീസ് വഴി പിൻവലിക്കാവുന്നതും ആ നോട്ടീസിൽ നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതും, അത് അയാൾ ഒപ്പിടുകയും നേരിട്ടോ തന്റെ നിർദ്ദേശകനോ താൻ രേഖാമൂലം ഇതിലേക്ക് അധികാരപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഏജന്റോ മുഖേന 49-ആം വകുപ്പ് (സി) ഖണ്ഡത്തിൻകീഴിൽ നിശ്ചയിച്ചിട്ടുള്ള ദിവസം ഉച്ചതിരിഞ്ഞ് മൂന്നുമണിക്കു മുൻപ് വരണാധികാരിക്ക് നല്കുകയും ചെയ്യേണ്ടതാണ്:

എന്നാൽ, ആ ദിവസം സർക്കാർ ആഫീസുകൾ ഒരു ഒഴിവുദിനമായി ആചരിക്കണമെന്ന് സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിൽ, അപ്രകാരം ഒഴിവുദിനമായി വിജ്ഞാപനം ചെയ്തിട്ടില്ലാത്ത തൊട്ടടുത്ത ദിവസം ഉച്ചതിരിഞ്ഞ് മൂന്നുമണിക്കു മുൻപായി, പിൻവലിക്കൽ നോട്ടീസ് നല്കുകയാണെങ്കിൽ അത് യഥാസമയം നല്കിയതായി കണക്കാക്കുന്നതാണ്.

(2) (1)-ആം ഉപവകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിന് നോട്ടീസ് നല്കിയ യാതൊരാളെയും ആ നോട്ടീസ് റദ്ദാക്കാൻ അനുവദിക്കുന്നതല്ല.

(3) ഒരു പിൻവലിക്കൽ നോട്ടീസിന്റെ നിജാവസ്ഥയെ കുറിച്ചും (1-ആം ഉപവകുപ്പിൻകീഴിൽ അത് നല്കിയ ആളിന്റെ അനന്യതയെക്കുറിച്ചും ബോദ്ധ്യപ്പെട്ടാൽ വരണാധികാരി ആ നോട്ടീസ് തന്റെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിലും ശ്രദ്ധ ആകർഷിക്കുന്ന സ്ഥലത്ത് പതിപ്പിക്കേണ്ടതാണ്.