Skip to main content
[vorkady.com]

202. അടിസ്ഥാന നികുതിയിൽ നിന്നുള്ള ഗ്രാന്റ്

(1) സർക്കാർ വർഷം തോറും സംസ്ഥാനത്തെ ഗ്രാമതലത്തിലുള്ള ഓരോ പഞ്ചായത്തിനും ധനകാര്യ കമ്മീഷൻ ശുപാർശചെയ്യുന്ന പ്രകാരം, ആ പഞ്ചായത്ത് പ്രദേശത്തു നിന്നും തൊട്ടുമുമ്പുള്ള വർഷം പിരിച്ചെടുത്ത അടിസ്ഥാന നികുതിത്തുകയുടെ E1[എട്ടിൽ മൂന്നിന്] സാദ്ധ്യമാകുന്നിടത്തോളം തുല്യമായ ഒരു തുക ഗ്രാന്റായി നൽകേണ്ടതാണ്.

(2) ഗ്രാമപഞ്ചായത്തുകളുടെ വിസ്തീർണ്ണം, ജനസംഖ്യ, ലഭ്യമായ ധനാഗമമാർഗ്ഗങ്ങൾ വികസനാവശ്യങ്ങൾ എന്നിവയും, പഞ്ചായത്തു ഭരണച്ചെലവും പരിഗണിച്ച് സർക്കാർ നിശ്ചയിക്കാവുന്ന അനുപാതത്തിൽ മൊത്തത്തിൽ E1[സംസ്ഥാനത്തെ പഞ്ചായത്തു പ്രദേശത്തെ എല്ലാ ഭൂമികളിലും] നിന്ന് കഴിഞ്ഞ മുൻകൊല്ലത്തിൽ സർക്കാർ പിരിച്ചെടുത്ത അടിസ്ഥാന നികുതിയുടെ E1[എട്ടിൽ ഒന്നിന് സാദ്ധ്യമാകുന്നിടത്തോളം] തുല്യമായ തുക കൂടി ഗ്രാന്റായി സംസ്ഥാനത്തുള്ള ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ നൽകേണ്ടതാകുന്നു.

E1[(3) സർക്കാർ വർഷംതോറും ഓരോ ജില്ലാ പഞ്ചായത്തു പ്രദേശത്തു നിന്നും തൊട്ടുമുമ്പുള്ള വർഷം പിരിച്ചെടുത്ത അടിസ്ഥാന നികുതി തുകയുടെ പത്തിൽ മൂന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ ഒരു തുക ആ ജില്ലയിലെ ബ്ലോക്കു പഞ്ചായത്തുകൾക്ക് ഗ്രാന്റായി നൽകേണ്ടതാണ്.

(4) സർക്കാർ വർഷംതോറും സംസ്ഥാനത്തെ ഓരോ ജില്ലാ പഞ്ചായത്തിനും ആ ജില്ലാ പഞ്ചായത്തു പ്രദേശത്തുനിന്നും തൊട്ടുമുമ്പുള്ള വർഷം പിരിച്ചെടുത്ത അടിസ്ഥാന നികുതി തുകയുടെ അഞ്ചിൽ ഒന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുക ഗ്രാന്റായി നല്കേണ്ടതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.