Skip to main content
[vorkady.com]

100. കോടതിയുടെ തീരുമാനം

ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ അവസാനിക്കുമ്പോൾ -

(എ) തിരഞ്ഞെടുപ്പു ഹർജി തള്ളിക്കളയുന്നതോ, അല്ലെങ്കിൽ

(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് സ്ഥാപിക്കുന്നതോ, അല്ലെങ്കിൽ

(സി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നും ഹർജിക്കാരനോ മറ്റേതെങ്കിലും  സ്ഥാനാർത്ഥിയോ മുറ്റപ്രകാരം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നും സ്ഥാപിക്കുന്നതോ, 

ആയ ഉത്തരവ് പുറപ്പെടുവിക്കേണ്ടതാകുന്നു.