279. ചില പുറംപോക്കുകളുടെ ഉപയോഗം ഗ്രാമപഞ്ചായത്ത് നിയന്ത്രിക്കണമെന്ന്
(1) നിർണ്ണയിക്കപ്പെടാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി ഗ്രാമപഞ്ചായത്തിന്, സർക്കാരിന്റെ അധീനതയിലുള്ള മേച്ചിൽസ്ഥലങ്ങൾ, ശവം മറവു ചെയ്യുകയും ദഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ തുടങ്ങി സമൂഹത്തിന്റെ പൊതു ഉപയോഗത്തിനു നീക്കിവച്ചിട്ടുള്ള ഭൂമിയുടെ ഉപയോഗം നിയന്ത്രിക്കാൻ അധികാരമുണ്ടായിരിക്കുന്നതാണ്.
(2) ഗ്രാമപഞ്ചായത്തുമായി ആലോചിച്ചശേഷം വിജ്ഞാപനംമൂലം, സർക്കാരിനോ അവർ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ, (1)-ആം ഉപവകുപ്പിൽ പറയുന്ന ഏതെങ്കിലും പുറമ്പോക്കിനെ ഈ ആക്റ്റിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാവുന്നതും അപ്രകാരമുള്ള വിജ്ഞാപനം ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതുമാകുന്നു.
(3)ഗ്രാമപഞ്ചായത്തിന് നിർണ്ണയിക്കപ്പെടാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി, സർക്കാരിന്റെ അധീനതയിലുള്ള മറ്റേതെങ്കിലും പുറമ്പോക്കിന്റെ ഉപയോഗം, അതിലേക്ക് സർക്കാർ ഉത്തരവുമൂലം ഗ്രാമപഞ്ചായത്തിനെ അധികാരപ്പെടുത്തിയിട്ടുള്ളപക്ഷം, നിയന്ത്രിക്കുന്നതിനുകൂടി അധികാരമുണ്ടായിരിക്കുന്നതാണ്.
(4)ഗ്രാമപഞ്ചായത്തിന്, നിർണ്ണയിക്കപ്പെടാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി, (1)-ആം ഉപവകുപ്പുപ്രകാരം ഏതു പുറമ്പോക്കിന്റെ ഉപയോഗമാണോ അത് നിയന്ത്രിക്കുന്നത്, ആ പുറമ്പോക്കിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാവുന്നതാണ്.
No Comments