Skip to main content
[vorkady.com]

B2[283. പട്ടികകൾ ഭേദപ്പെടുത്താൻ സർക്കാരിനുള്ള അധികാരം

(1) ഈ ആക്റ്റിലെ ഒരു പട്ടികയിലെ ഉൾക്കുറിപ്പുകളിൽ സർക്കാരിന് ഗസറ്റ് വിജ്ഞാപനം മൂലം കൂട്ടിചേർക്കലുകൾ നടത്താവുന്നതാണ്.

(2)ഈ ആക്റ്റിലെ ഏതെങ്കിലും പട്ടികയോ അപ്രകാരമുള്ള പട്ടികയിലെ ഏതെങ്കിലും ഉൾക്കുറിപ്പോ, സംസ്ഥാന നിയമസഭ നിർമ്മിക്കുന്ന ഒരു നിയമത്തിന്റെ അധികാരമുപയോഗിച്ചല്ലാതെ വിട്ടുകളയുവാൻ പാടില്ലാത്തതാണ്.]


B2. 1996-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 16.02.1996 മുതൽ പ്രാബല്യത്തില്‍ വന്നു.