142. ഉത്തമവിശ്വാസത്തോടെ എടുത്ത നടപടിക്ക് സംരക്ഷണം
ഈ അദ്ധ്യായത്തിലെ മുൻപറഞ്ഞിട്ടുള്ള വ്യവസ്ഥകളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട ഉത്തമവിശ്വാസത്തോടെ ചെയ്തതോ അല്ലെങ്കിൽ ചെയ്യുവാൻ ഉദ്ദേശിക്കപ്പെട്ടതോ അല്ലെങ്കിൽ അതിനുകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ഉത്തരവ് സംബന്ധിച്ചോ അല്ലെങ്കിൽ കമ്മീഷൻ ഗവർണ്ണർക്കോ സർക്കാരിനോ നൽകിയ ഏതെങ്കിലും അഭിപ്രായം സംബന്ധിച്ചോ അല്ലെങ്കിൽ കമ്മീഷനോ കമ്മീഷന്റെ അധികാരത്തിൻ കീഴിലോ അങ്ങനെയുള്ള ഏതെങ്കിലും അഭിപ്രായമോ, രേഖയോ നടപടികളോ പ്രസിദ്ധീകരിച്ചതു സംബന്ധിച്ചോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അല്ലെങ്കിൽ കമ്മീഷന്റെ നിർദ്ദേശത്തിൻ കീഴിൽ പ്രവർത്തിക്കുന്ന് ഏതെങ്കിലും ആൾക്കോ എതിരേ ഏതെങ്കിലും വ്യവഹാരമോ കുറ്റവിചാരണയോ മറ്റ് നിയമനടപടികളോ നിലനിൽക്കുന്നതല്ല.
No Comments